മോഷണത്തിനുവേണ്ടി പച്ചാളത്ത് ബിന്ദു രാമകൃഷ്ണന്‍ എന്ന വീട്ടമ്മയെ പട്ടാപകല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി വയനാട് മീനങ്ങാടി പുറക്കാടി വില്ലേജില്‍ പുതിയേടത്ത് വീട്ടില്‍ റഷീദിന് കോടതി വധശിക്ഷ വിധിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ബി. കെമാല്‍ പാഷയാണ് ശിക്ഷ വിധിച്ചത്.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു. അതിക്രമിച്ച് കടക്കല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍, മോഷണം, മോഷണത്തിനുവേണ്ടി അന്യായമായി തടഞ്ഞുവയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍, കൊലപാതകം എന്നീ കുറ്റങ്ങള്‍ സംശയാതീതമായി പ്രതിക്കെതിരെ തെളിയിക്കപ്പെട്ടതായി കോടതി വ്യക്തമാക്കിയിരുന്നു.
2010 നവംബര്‍ 16നായിരുന്നു സംഭവം. പച്ചാളം പാലപ്പറമ്പില്‍ വീട്ടില്‍ രാമകൃഷ്ണന്റെ ഭാര്യ ബിന്ദുവാണു കൊല്ലപ്പെട്ടത്. വാടകയ്ക്കു വീടന്വേഷിച്ചെത്തിയ റഷീദ് ബിന്ദുവിനെ മോഷണശ്രമത്തിനിടെ കൊലപ്പെടുത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല