1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2011

പ്രതിക്ഷേധിക്കാന്‍ നമ്മള്‍ക്ക് പല വഴികളുമുണ്ട്, ചിലര്‍ ബാന്നറുകള്‍ പൊതുസ്ഥലത്ത് പതിക്കും മറ്റു ചിലര്‍ ഒന്നിച്ചു ചേര്‍ന്ന് ബഹിഷ്കരണങ്ങള്‍ നടത്തും മറ്റു ചിലരാണെങ്കില്‍ ഭീമന്‍ നിവേദനങ്ങളും മറ്റും അധികൃതര്‍ക്ക് നല്‍കും എന്നാല്‍ രണ്ടു തെരുവ് ചിത്രകാരന്മാര്‍ തങ്ങളുടെ പ്രതിക്ഷേധം രേഖപ്പെടുത്തിയത് അല്പം കലാപരമായ് തന്നെയാണ്. ഇവരുടെ കലാവിരുത് മൂലം മഞ്ചസ്റ്ററിലെ വാലി രേന്ജ് ബസ് സ്റ്റൊപ്പും ഹല്മിലെ കൊരിട്ടന്‍ റോഡിലെ ബസ് സ്റ്റൊപ്പും ഒറ്റ രാത്രികൊണ്ട്‌ രൂപം മാറിയത് വീടുകളായാണ്. ഇവര്‍ ബ്രിട്ടനിലെ രണ്ടു ബസ് സ്റ്റോപ്പുകളെ ഒരു രാത്രികൊണ്ട്‌ മിനിയേച്ചര്‍ വീടുകളാക്കി മാറ്റിയത് ബ്രിട്ടീഷ് ബാങ്കുകളില്‍ നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി മൂലം വീടുകള്‍ നഷ്ടപ്പെടുമോ എന്ന് ഭയപ്പെടുന്ന നാടുകാരുടെ പ്രതിക്ഷേധം അധികൃതരെ അറിയിക്കാന്‍ വേണ്ടിയാണ്.

ചിത്രകാരന്മാരുടെ ഈ ‘ആര്‍ട്ട് അറ്റാക്ക്’ ഒരു ബസ് സ്റ്റോപ്പിനെ ഒരു കുട്ടിയുടെ ബെഡ് റൂം ആക്കിയാണ് മാറ്റിയത്, ഡിസ്നി ചുവര്‍ ചിത്രങ്ങളും ഒരു കുഞ്ഞു കിടക്കയും അടങ്ങുന്ന അതിമോനോഹരമായൊരു കുട്ടിമുറി തന്നെ, അതേസമയം രണ്ടാമത്തെ ബസ് സ്റ്റോപ്പ് ഇഷ്ടികൊണ്ട് നിര്‍മിച്ച ഒരു വീടിന്റെ ചുമരും ഒരു ജനവാതിലും അടങ്ങുന്ന വീടായാണ് മാറിയത്. ഇതിനൊപ്പം തന്നെ വിതിംഗ്ടണ്‍ റോഡിലെ ബസ് സ്റ്റോപ്പില്‍ ഒരു ബാന്നറും തൂക്കിയിട്ടുണ്ട്‌. ഒരു ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം 900 കുടുംബങ്ങളാണ് കഷ്ടത്തിലാകുന്നതെന്ന് ബാന്നറില്‍ എഴുതിയിട്ടുള്ളത്.

വില്ലിംഗ്ടണ്‍ റോഡിലെ ഹൈന്ദവ ദേവാലയത്തില്‍ ഉള്ളവര്‍ പറയുന്നത് ഏതാണ്ട് വെളുപ്പിന് രണ്ടു മണിക്ക് പ്രതിക്ഷേധ ചിത്രകാരന്മാര്‍ തങ്ങളുടെ പ്രതിക്ഷേധം രേഖപ്പെടുത്തി പോയെന്നാണ്. 65 കാരനായ പാര്‍മിന്ദര്‍ ശര്‍മ പറയുന്നത് ആദ്യം കണ്ടപ്പോള്‍ അവര്‍ എന്തോ അസാധാരണമായ പ്രവര്‍ത്തി ചെയ്യാണെന്ന് തോന്നിയെന്നും അതിനു ശേഷം അവര്‍ വരച്ചത് കണ്ടപ്പോള്‍ അതിശയിച്ചു പോയെന്നുമാണ്‌. അതേസമയം ബാങ്കുകളാണ് ബ്രിട്ടനിലെ പ്രതിസന്ധിക്ക് കാരണമെന്നും എന്നിട്ടുമവര്‍ സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യാതെ നോക്കി നില്‍ക്കുകയാണെന്നും ഇതിനോടുള്ള പ്രതിക്ഷേധമാണ് തങ്ങളുടെ ചിത്രമെന്നും ചിത്രകാരന്‍ പറഞ്ഞതായ് ഇദ്ദേഹം പറഞ്ഞു.

ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ഗ്രേറ്റ് മഞ്ചസ്റ്ററിന് കീഴിലുള്ള ബസ് സ്റ്റൊപ്പുകളെയാണ് വീടാക്കി മാറ്റിയത് ഇവര്‍ ബസ് സ്റ്റോപ്പിലെ ഈ കലാസൃഷ്ടികള്‍ നീക്കാന്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നു വാലി രേന്ജിലെ കലാസൃഷ്ടി നീക്കം ചെയ്തു അതേസമയം രണ്ടാമതെത് ഇതുവരെ നീക്കം ചെയ്തിട്ടില്ല. വെള്ളിയാഴ്ച ആരംഭിക്കുന്ന ആര്‍ട്ട് എക്സിബിഷനില്‍ പങ്കെടുക്കാന്‍ മന്‍ചസ്റ്ററില്‍ എത്തിയിട്ടുള്ള ടെറര്‍വൃസ്ട്ട്, ഐസക് ശ്നൂട്ടന്‍ എന്നീ ചിത്രകാരന്മാരാന് ഇതിന് പിന്നില്‍. ശ്നൂട്ടന്‍ പറയുന്നത് പൊതു ജനങ്ങളോട് അധികൃതര്‍ കാണിക്കുന്ന ക്രൂരത മൂലം ഓരോ ആഴ്ചയും 900 കുടുംബങ്ങള്‍ക്കാണ് വീട് നഷ്ടമാകുന്നത് ഇതിനോടുള്ള പ്രതിക്ഷേധമാണ് തങ്ങളുടെ പ്രവര്ത്തിയെന്നാണ്. അതേസമയം ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ഗ്രേറ്റ് മന്‍ചെസ്റ്റര്‍ ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.