1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2012

ഒന്നോ രണ്ടോ കുട്ടികളായി കഴിഞ്ഞാല്‍ പിന്നെ പലര്‍ക്കും സമാധാനം ഉണ്ടാകാറില്ല. പല അമ്മമാര്‍ക്കും പെട്ടന്ന് ദേഷ്യം വരും. കുട്ടികളുടെ ചെറിയ തെറ്റുകള്‍ക്ക് പോലും ശക്തമായി പ്രതികരിച്ചുവെന്ന് വരും. പിന്നീട് അതിനെ കുറിച്ച് ആലോചിച്ച് സങ്കടപ്പെട്ടെന്നും വരാം. ഇത് പാരനോയ്ഡ് എന്ന മാനസിക പ്രശ്‌നമാണ്. ചെറിയ കാര്യങ്ങള്‍ പോലും സഹിക്കാനാകാതെ വരുക, കുട്ടികളെ കഠിനമായി ശിക്ഷിക്കുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. നിങ്ങളൊരു പാരനോയ്ഡ് പേരന്റാണങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക വഴി നിങ്ങളുടെ മാനസികാവസ്ഥക്ക് അയവ് വരുത്താവുന്നതാണ്.

1. ചെറിയ തെറ്റുകള്‍ക്ക് സ്വയം ക്ഷമിക്കുക

പലപ്പോഴും കഠിനമായ ജോലി കഴിഞ്ഞ് തിരികെ വരുമ്പോള്‍ കുട്ടികളുടെ വാശി മാതാപിതാക്കളുടെ സമനില തെറ്റിക്കാറുണ്ട്. ആ സമയം ചെറിയ തെറ്റുകള്‍ക്ക് പോലും കഠിനമായി കുട്ടികളെ ശിക്ഷിച്ചെന്ന് വരാം. ഇത് കുട്ടികളുടെ മനസ്സില്‍ കനത്ത ആഘാതമേല്‍പ്പിക്കും. നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്ന കാര്യങ്ങളുടെ ഒരു ലിസ്്റ്റ് തയ്യാറാക്കുക. എന്നിട്ട് ഓരോന്നും പരിഹരിക്കാന്‍ ശ്രമിക്കുക.

2. സ്വയം തെറ്റുകാരിയല്ലെന്ന് മനസ്സിലാക്കുക

പാരനോയ്ഡ് പേരന്റ്‌സ് ചെറിയ കാര്യങ്ങള്‍ക്ക് പോലും കുറ്റബോധം അനുഭവിക്കുന്നവരായിരിക്കും. ജോലി ചെയ്യുന്ന കാരണം കുട്ടികള്‍ക്കൊപ്പം മതിയായ സമയം ചെലവഴിക്കാന്‍ സാധിക്കുന്നുണ്ടോ? കുട്ടികളെ തെറ്റായ കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ആലോചിച്ച് പാരനോയ്ഡ് പേരന്റ്‌സ് എപ്പോഴും മാനസിക ബുദ്ധിമുട്ട് അനുഭവിച്ച് കൊണ്ടിരിക്കും.

ഒരു കാര്യത്തെ കുറിച്ചും ആലോചിച്ച് സ്വയം തെറ്റുകാരിയെന്ന മുദ്രകുത്താതിരിക്കുകയാണ് ഇക്കാര്യത്തില്‍ ചെയ്യാവുന്ന പരിഹാരം. എന്തിനെ കുറിച്ചെങ്കിലും കുറ്റബോധം തോന്നിയാല്‍ അതിനെ പോസീറ്റീവായി എടുക്കാന്‍ കഴിയണം. നിങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യമാണങ്കില്‍ അതിനെ മറ്റൊരു രീതിയില്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. നിങ്ങളുടെ കുട്ടിക്ക് വേണ്ടി ഏറ്റവും നല്ല കാര്യമാണ് ചെയ്യുന്നതെന്ന് സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം. കുറ്റബോധത്തോടെ കഴിഞ്ഞ് നിങ്ങളുടെ സമയം വെറുതേ കളയില്ലെന്ന് സ്വയം ഉറപ്പ് വരുത്തണം.

3. ചെറിയ അപകടങ്ങള്‍ നല്ലതിന് വേണ്ടി

കുട്ടികളെ ഓടിക്കളിക്കാനും പടിക്കെട്ടുകള്‍ കയറി ഇറങ്ങുവാനും അനുവദിക്കണം. അപകടമുണ്ടാകുമെന്ന് കരുതി ഇത്തരം കാര്യങ്ങള്‍ ചെയ്യാതിരിക്കരുത്. ഓടികളിക്കാനും മറ്റും അനുവദിക്കുന്നത് കുട്ടികളില്‍ ആത്മവിശ്വാസമുണ്ടാകാന്‍ സഹായിക്കും. ഒപ്പം അവരെ സ്വയം വിശ്വാസമുളളവരായി വളര്‍ത്തണം. ഇത്തരം കാര്യങ്ങളില്‍ കുട്ടികളെ തടയുന്നത് അവരുടെ ബാല്യകാലത്ത് അനുഭവിക്കേണ്ട ചെറിയ ചെറിയ സ്വാതന്ത്ര്യങ്ങള്‍ തടയുന്നതിന് തുല്യമായിരിക്കും.

4. നിങ്ങളുടെ നിയമങ്ങള്‍ നിങ്ങള്‍ക്ക് ശരിയായിരിക്കണം
ദിനചര്യയുടെ ഭാഗമായി നിങ്ങള്‍ കുട്ടികള്‍ക്ക് പല നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാം. നിങ്ങള്‍ക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങള്‍ കുട്ടികളെ അടിച്ചേല്‍പ്പിക്കാതിരിക്കുക. പുറത്തുളളവര്‍ പറയുന്നതിന് അനുസരിച്ച് നിയമങ്ങള്‍ മാറ്റിമറിക്കാതിരിക്കുക. ഒപ്പം കുട്ടികള്‍ വളരുന്നതിന് അനുസരിച്ച് നിയമത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാവുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.