മിഡില്‍സ്ബറോയ്ക്ക് അടുത്തുള്ള ഹാര്‍ഡില്‍പൂള്‍ സ്കൂളില്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി അധികൃതര്‍ പണിതത് ഒരേ ടോയിലറ്റ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേറെ വേറെ ആണ് സാധാരണ എല്ലാ സ്കൂളിലും പതിവ്. ഈ സ്കൂളിന്റെ ടോയിലറ്റ് നവീകരിച്ചതിന്റെ ഭാഗമായിട്ടാണ് രണ്ടു വിഭാഗക്കാര്‍ക്കും കൂടി ഒരേ ടോയിലറ്റ് പണിതത്. ഇത് പ്രകാരം നിലവില്‍ വന്ന ടോയിലറ്റ് മുറിയിലേക്ക് രണ്ടു വിഭാഗക്കാര്‍ക്കും ഒരേ സമയം പ്രവേശിക്കാം എന്നുള്ളത് മാതാപിതാക്കളുടെ കോപത്തിന് ഇടയാക്കുന്നു.
രണ്ടു കുട്ടികളുടെ അമ്മയായ ലിന്‍സി സ്മിത്ത്(32) പ്രതികരിക്കുന്നത് ഇങ്ങനെ. തനിക്ക് ഒരു മകള്‍ ഉണ്ട് എങ്കില്‍ ഈ കാര്യത്തെ ഒരിക്കലും അംഗീകരിച്ചു കൊടുക്കുകയില്ലായിരുന്നു. പെണ്‍കുട്ടികള്‍ക്ക് സ്വകാര്യത നല്‍കാത്ത ഈ തീരുമാനം എത്രയും പെട്ടെന്ന് മാറ്റണം. പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ ആര്ത്തവനാളുകളില്‍ സ്വകാര്യതയില്ലാതെ എങ്ങിനെ ടോയിലറ്റ് ഉപയോഗിക്കും. ഡേയ്റ്റ് ചെയ്യുന്ന കുട്ടികളുടെ വിഹാരകേന്ദ്രം ഈ ടോയിലറ്റ് ആയിരിക്കും എന്നതില്‍ സംശയമൊന്നുമില്ല. ഇത് പ്രശ്നങ്ങള്‍ക്ക് വഴി വയ്ക്കുമെന്ന് ഈ മാതാവ് സൂചിപ്പിച്ചു.
മറ്റൊരു മാതാവ് ഫേസ്ബുക്കില്‍ ഇതിനെ പറ്റി എഴുതിയത് ഇങ്ങനെ തന്റെ മകള്‍ സ്കൂളില്‍ വച്ച് ടോയിലറ്റില്‍ പോകാന്‍ വിസമ്മതിക്കുന്നു അവര്‍ പ്രശ്നപരിഹാരത്തിനായി സ്കൂള്‍ അധികൃതരെയും ലോക്കല്‍ കൌണ്‍സിലറെയും സമീപിച്ചു. എന്നാല്‍ ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സ്കൂള്‍ ആണെന്നാണ്. ഇതിന്റെ ഹെഡ്‌മാസ്റ്റര്‍ ആയ ആന്‍ഡ്രൂ ജോര്‍ഡാന്‍ പറയുന്നത് ഇതിനു മുന്‍പും രണ്ടു മാതാപിതാക്കള്‍ ഇതിനെപറ്റി പരാതി പറഞ്ഞിരുന്നു
എന്നാല്‍ ടോയിലറ്റ് നേരിട്ട് കണ്ട ഇവര്‍ പരാതി പിന്‍വലിക്കുകയാണ് ഉണ്ടായത്. എല്ലാവരാലും അംഗീകരിക്കപ്പെട്ട ഒരു മോഡലാണ് ഈ ടോയിലറ്റിന്റെത്. ഇത് വ്യാപകമായി എല്ലായിടത്തും ഉപയോഗിച്ച് തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇതിനായി പതിനെട്ടു മാസത്തോളം അധ്യാപകരും താനും അടക്കം പരിശ്രമിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ അസൌകര്യങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കപെടും എന്ന് അദ്ദേഹം ഉറപ്പു നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല