1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2011

മാതാപിതാക്കള്‍ പീഡിപ്പിച്ചതിനും അടിച്ചതിനും മറ്റും സോഷ്യല്‍ വര്‍ക്കര്‍മാര്‍ കുട്ടികളെ കൊണ്ടുപോയി എന്ന വാര്‍ത്ത നമ്മള്‍ കേട്ടിട്ടുണ്ട്.എന്നാല്‍ തടിയന്മാരുടെ എണ്ണം പെരുകുന്നുവെന്ന പ്രശ്‌നം ശക്തമായി നിലനില്‍ക്കുന്ന ബ്രിട്ടനില്‍ കുട്ടികളുടെ വണ്ണം മൂലമുണ്ടായ ഒരു തീരുമാനം വാര്‍ത്തായാകുന്നത് ആദ്യമായിരിക്കും .നാല് കുട്ടികളുടെ വണ്ണം കുറയ്ക്കാന്‍ സാധിക്കാതിരുന്ന മാതാപിതാക്കള്‍ക്കെതിരെ സിറ്റി കൗണ്‍സില്‍ എടുത്ത തീരുമാനമാണ് വിവാദമാകുന്നത്. മാതാപിതാക്കള്‍ക്ക് ഇനി ഈ നാല് കുട്ടികളെയും വളര്‍ത്താന്‍ അവകാശമില്ലെന്നും അതിനാല്‍ അവരെ ദത്ത് നല്‍കണമെന്നും അല്ലാത്ത പക്ഷം അവരെ പ്രായപൂര്‍ത്തിയാകുന്നത് വരെ ഡൗണ്ടി സിറ്റി കൗണ്‍സിലിന്റെ സോഷ്യല്‍ സര്‍വീസസ് വിഭാഗം ഏറ്റെടുക്കുമെന്നും അറിയിച്ചിരിക്കുകയാണ്.

നല്ല മാതാപിതാക്കളല്ലാത്തതിനാലാണ് അവര്‍ക്ക് കുട്ടികളുടെ വണ്ണം കുറയ്ക്കാന്‍ സാധിക്കാത്തതെന്നാണ് കണ്ടെത്തല്‍. പതിനൊന്നും ഏഴും ഒന്നും വീതം പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളും അഞ്ചു വയസ്‌സുകാരനായ ഒരു ആണ്‍കുട്ടിയെയുമാണ് സോഷ്യല്‍ സര്‍വീസ് വകുപ്പ് ഏറ്റെടുക്കാന്‍ പോകുന്നത്. അതോടെ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകും വരെ മാതാപിക്കള്‍ക്ക് അവരെ കാണാന്‍ സാധിക്കാതെ വരും. ഇരുപത് വര്‍ഷം മുമ്പ് വിവാഹിതരായ ഡൗണ്ടി സ്വദേശികളായ ദമ്പതികള്‍ക്കാണ് അധികൃതരില്‍ നിന്ന് ഈ ഭീഷണി ഉയര്‍ന്നിരിക്കുന്നത്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

സോഷ്യല്‍ സര്‍വീസ് വിഭാഗത്തിന്റെ മുന്നറിയിപ്പ് പ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷമായി ദമ്പതികളും കുട്ടികളും കൗണ്‍സിലിന്റെ ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ കുട്ടികളുടെ ഭക്ഷണക്രമവും ജീവിത രീതികളും കണിശമായി പരിശോധിക്കുന്നുണ്ടായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളുടെ ഭാരത്തില്‍ കുറവുണ്ടാകാതെ വന്നതിനെ തുടര്‍ന്നാണ് അധികൃതര്‍ മാതാപിതാക്കള്‍ക്കെതിരെ തിരിഞ്ഞത്. “ഞങ്ങള്‍ ഒരു മികച്ച മാതാപിതാക്കളായിരിക്കില്ല. എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ കുട്ടികളെ വളരെയധികം സ്‌നേഹിക്കുന്നു. അവര്‍ വളരുന്നത് കാണാന്‍ ഞങ്ങള്‍ക്ക് കഴിയില്ല എന്ന് വന്നാല്‍ അത് സഹിക്കാന്‍ സാധിക്കില്ല”- എന്നാണ് കുട്ടികളുടെ അമ്മ ഇതിനോട് പ്രതികരിച്ചത്.

കുട്ടികളുടെ ഭാരം കുറയ്ക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിച്ചെന്നും ഇതിനായി കൗണ്‍സില്‍ ആവശ്യപ്പെട്ടതെല്ലാം അനുസരിച്ചെന്നും നാല്‍പ്പതുകാരിയായ അവര്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ മനുഷ്യാവകാശം തടവുകാര്‍ക്ക് ലഭിക്കുന്നുണ്ടെന്നും അതിനാല്‍ ഇതിനെ നിയമപരമായി തന്നെ നേരിടുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇവര്‍ക്കെതിരെ യാതൊരു ക്രിമിനല്‍ കേസുകളുമില്ലെന്നും കുട്ടികളെ വളരെ നന്നായി തന്നെയാണ് വളര്‍ത്തുന്നതെന്നും ഇവരുടെ അഭിഭാഷകന്‍ ജോയ് മെയില്‍സ് അറിയിച്ചു. മോശം മാതാപിതാക്കള്‍ എന്ന് വിശേഷിപ്പിച്ചാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. പതിനഞ്ചുകാരിയായ ഒരു മകള്‍ കൂടി ദമ്പതികള്‍ക്കുണ്ട്. സോഷ്യല്‍ വര്‍ക്കര്‍മാര്‍ തങ്ങളെ നാണം കെടുത്തിയെന്നും ഒരാളുടെ ഭാരം അവരെ സംബന്ധിക്കുന്ന വിഷയമല്ലെന്നും ഇത് തങ്ങള്‍ തീരുമാനിക്കേണ്ടതാണെന്നുമാണ് ആ പെണ്‍കുട്ടി ഇതിനോട് പ്രതികരിച്ചത്. കൂടാതെ തന്റെ ഇളയ സഹോദരങ്ങള്‍ക്ക് എന്തിനാണ് തങ്ങളെ മാതാപിതാക്കളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് എന്നത് അറിയുക പോലും ഇല്ലെന്നും ആ കുട്ടി വ്യക്തമാക്കി.കുട്ടികളുടെ വികസനവും താല്‍പര്യവും സുരക്ഷയും മാാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഡൗണ്ടി സിറ്റി കൗണ്‍സിലിന്റെ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.