1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2012

വൈക്കം: കാല്‍ച്ചിലങ്കയെ പ്രണയിച്ച പാരീസ് ലക്ഷ്മിയ്ക്കു മനംപോലെ മാംഗല്യം. യൂറോപ്പിലെ പാശ്ചാത്യ നൃത്തകലകളെ മാറ്റിവച്ച് ഭാരതീയ കലകളെ സ്‌നേഹിക്കാന്‍ എത്തിയ പ്രശസ്ത നര്‍ത്തകി പാരീസ് ലക്ഷ്മി വിവാഹിതയാവുകയാണ്. വരന്‍ മറ്റാരുമല്ല, പ്രശസ്ത കഥകളി നടന്‍ പള്ളിപ്പുറം സുനില്‍. കാല്‍ച്ചിലങ്ക കഥകളിയെ പ്രണയിച്ചോ അതോ കഥകളി ചിലങ്കാനാദത്തെ സ്‌നേഹിച്ചോ എന്നു ചോദിച്ചാല്‍ കൃഷ്ണന്‍ ഭരതനാട്യത്തെ ഭാര്യയാക്കി എന്നാണ് ലക്ഷ്മി പറയുക. നാളെ വൈക്കം മഹാദേവക്ഷേത്രത്തില്‍വച്ച് സുനില്‍ ലക്ഷ്മിയെ സിന്ദൂരമണിയിക്കുന്നതോടെ ആറു വര്‍ഷമായി ഇരുവരും കാത്തിരുന്ന ധന്യമുഹൂര്‍ത്തത്തിനു സാഫല്യമാകും.

ലോക പ്രശസ്ത നര്‍ത്തകി പത്മാസുബ്രണ്യത്തിന്റെ കീഴില്‍ ഒന്‍പതു വയസുമുതല്‍ ഭരതനാട്യം പഠനം ആരംഭിച്ച ലക്ഷ്മിയുടെ ചെറുപ്പത്തിനു ഭാരതീയ സംസ്കാരാനുഷ്ഠാനങ്ങളുടെ പശ്ചാത്തലമാണുള്ളത്. ഇതിനു പ്രേരകമായതു ലഷ്മിയുടെ മാതാപിതാക്കാളായ ഈവിന്റെയും, പാതേസ്യയുടെയും ഭാരതീയ സംസ്കാരപ്രേമമാണെന്നു നിസംശയം പറയാം. ഫ്രാന്‍സിലെ ക്ലാസിക്കല്‍ കലകളായ ബാലറ്റ്, ജാബ്. ഹിപ്പഹോപ്പ്്്, കണ്ടന്‍പററി ഡാന്‍സ ്തുങ്ങിയ കലകളിലും പ്രാവിണ്യം നേടിയിട്ടുള്ള ലഷ്മി ദക്ഷിണ്യേന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ നൃത്തം് അവതരിപ്പിച്ചിട്ടുണ്ട്്്. ഇതോടെ സിനിമയിലേയ്ക്കും ക്ഷണം ലഭിച്ചു. ഏതായാലും പ്രണയസാഫല്യമാകുന്നതോടെ ഇംഗ്ലിഷും മലയാളവും മുദ്രകളും ചിലങ്കയുമൊക്കെച്ചേര്‍ത്ത് ഫ്രഞ്ച് വനിതയുടെ കിളിക്കൊഞ്ചല്‍ ഇനി മലയാളി നാടിനു സ്വന്തമാകും.

വിദ്യാര്‍ഥിയായ അനുജന്‍ നാരായണനു മൃദഗത്തിലാണ് പ്രേമം. ഡാന്‍സ് പഠനത്തിനിടെ ഫോര്‍ട്ടുകൊച്ചിയില്‍ കഥകളികാണുവാന്‍ എത്തിയപ്പോഴാണ് ലക്ഷ്മി കഥകളിനടന്‍ പള്ളിപ്പുറം സുനിലിനെ കാണുന്നതും പ്രണയത്തിലാകുന്നതും. വൈക്കം പടിഞ്ഞാറേക്കര പരമേശന്‍ നായരുടെയും, ലഷ്മിക്കുട്ടിയുടെയും മകനായ സുനില്‍ െൈവക്കം കലാഭവനിലും, ആര്‍എല്‍.വി.യിലുമാണ് കഥകളി പഠിച്ചത. 97ല്‍ വൈക്കം മഹാദേവക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. ഇദ്ദേഹത്തിന്റെ കുടുംബത്തിനും കഥകളി പാരമ്പര്യമുണ്ട്. മരണം വരെ ചിലങ്കയും മുദ്രകളുമായി കഴിയുന്ന കലാകാരന്മാരെക്കുറിച്ച് അച്ഛനോടും അമ്മയോടും വാതോരാതെ സംസാരിക്കുകയായിരുന്ന ലക്ഷ്മിയും ചായക്കൂട്ടുകളെ ജീവനോളം സ്‌നേഹിക്കുന്ന സുനിലും ചേര്‍ന്ന് വിവാഹത്തിനും ശേഷം വൈക്കത്തു നടത്തുന്ന കഥകളി, ഡാന്‍സ് ക്ലാസുകള്‍ വിപുലപ്പെടുത്താനാണ് ഇരുവരുടെയും തീരുമാനം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.