വഴിതെറ്റി വന്ന തത്ത പൊലീസിന് തന്റെ ഉടമസ്ഥന്റെ വിലാസം പറഞ്ഞുകൊടുത്തു. ജപ്പാനിലെ ടോക്കിയോ നഗരത്തിലാണ് ഈ രസകരമായ സംഭവം നടന്നത്.
വഴിതെറ്റി, ഉടമസ്ഥന്റടുത്തേക്ക് തിരിച്ചു പോവാനാവാതെ കാണപ്പെട്ട തത്തയെ കണ്ട ആളുകള്‍ പൊലീസില്‍ ഏല്പിക്കുകയായിരുന്നു. എന്നാല്‍ തത്തയുടെ ഉടമസ്ഥനാരാണെന്നറിയാത്തതു കാരണം വിഷമിക്കുകയായിരുന്നു പൊലീസ്.
കസ്റ്റഡിയിലെടുത്തു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പെട്ടെന്നാണ് തത്ത തന്റെ ഉടമസ്ഥന്റെ വിലാസവും ഫോണ്‍ നമ്പറും ആവര്‍ത്തിച്ചു പറയാന്‍ തുടങ്ങിയത്. തത്ത പറഞ്ഞ വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ കഥയ്ക്ക് ശുഭാന്ത്യം. തത്ത തിരിച്ചെത്തിയ സന്തോഷത്തിലാണ് ഉടമസ്ഥയായ 64കാരി വൃദ്ധ.
ഈ തത്തയ്ക്ക് മുമ്പുണ്ടായിരുന്ന തത്ത നഷ്ടപ്പെട്ട് തിരിച്ചു ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ രണ്ടു വര്‍ഷം മുമ്പ് വാങ്ങിയ ഈ തത്തയെ തന്റെ വിലാസവും നമ്പറും പറഞ്ഞു പഠിപ്പിക്കുകയായിരുന്നു. ഏതായാലും ആ മുന്‍കരുതല്‍ ഫലം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല