റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കോഴിക്കോട്ടെത്തിയത് പാര്‍ട്ടി നേതൃത്വത്തിന്‍െറ വിലക്ക് മറികടന്നെന്ന് സൂചന. പാലക്കാട്ടെ പരിപാടികള്‍ റദ്ദുചെയ്ത് വി.എസ് കോഴിക്കോട്ടേക്ക് തിരിക്കുന്നതായി ടി.വി ചാനലുകളില്‍ വാര്‍ത്ത വന്നപ്പോഴായിരുന്നുവത്രെ നേതൃത്വത്തിന്‍െറ ഇടപെടല്‍.
‘നമ്മളല്ലല്ലോ ചെയ്തത്, പിന്നെ പോകുന്നതുകൊണ്ടെന്താണ്’ എന്ന് ചോദിച്ചാണ് വി.എസ് നേതൃത്വത്തെ നേരിട്ടത്. പോകാന്‍ തീരുമാനിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, കോഴിക്കോട്ടുവെച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ച് വിവാദമുണ്ടാക്കരുതെന്ന നിര്‍ദേശം വി.എസ് അനുസരിക്കുകയും ചെയ്തു.
ടൗണ്‍ഹാളില്‍ അനുശോചനമറിയിക്കാന്‍ പുറപ്പെട്ട എ. പ്രദീപ്കുമാര്‍ എം.എല്‍.എയോടും മറ്റൊരുതരത്തില്‍ പാര്‍ട്ടി ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെന്ന് സി.പി.എം വൃത്തങ്ങള്‍ പറയുന്നു. പ്രദീപ് പോയാല്‍ പ്രകോപനങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതൊഴിവാക്കണമെന്നുമായിരുന്നുവത്രെ ജില്ലാ നേതൃത്വത്തിന്‍െറ ഉപദേശം. എന്നാല്‍, പോകാതിരിക്കാനാവില്ലെന്ന് അദ്ദേഹവും മറുപടി നല്‍കി.
ഇവരിരുവരെയും മാറ്റിനിര്‍ത്തിയാല്‍ മറ്റൊരു സി.പി.എം നേതാവും ചന്ദ്രശേഖരന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നില്ല.
അതേസമയം, പാര്‍ട്ടി അംഗങ്ങളുള്‍പ്പെടെയുള്ള നിരവധി സി.പി.എം പ്രവര്‍ത്തകരും മുന്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ഭാരവാഹികളും അന്ത്യോപചാരമര്‍പ്പിക്കുകയും സംസ്കാര ചടങ്ങിലുള്‍പ്പെടെ പങ്കെടുക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല