യുകെയില്‍ ഒരു പാസ്സപോര്‍ട്ട് അനുവദിക്കാന്‍ മൂന്നിരട്ടി സമയം ഉദ്യോഗസ്ഥര്‍ അധികമായി എടുക്കുന്നുവെന്ന് ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്‍. രണ്ട് വര്‍ഷം മുന്‍പ് ഒരു പാസ്സ്‌പോര്‍ട്ട് അപേക്ഷയിന്‍മേല്‍ തീരുമാനമെടുക്കാനുളള സമയത്തിന്റെ മൂന്നിരട്ടിയെടുത്താണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ ഒരു പാസ്സ്‌പോര്‍ട്ട് അപേക്ഷയിന്‍മേല്‍ തീരുമാനമെടുക്കുന്നത്. 2009ല്‍ ഐഡന്റിറ്റി പാസ്്‌പോര്‍ട്ട് സര്‍വ്വീസ് ഒരാള്‍ക്ക് പാസ്സ്‌പോര്‍ട്ട് അനുവദിക്കാന്‍ 1.8 വര്‍ക്കിംഗ് ഡേയ്്‌സ് എടുത്തിരുന്നുവെങ്കില്‍ നിലവില്‍ 5.5 ദിവസം പേപ്പര്‍ വര്‍ക്കുകള്‍ക്കായി എടുക്കുന്നുണ്ട്. പാര്‍ലമെന്റിലെ ചോദ്യോത്തരവേളയില്‍ എസ്എന്‍പി എംപി മൈ്ക്ക് വയറാണ് പാസ്സ്‌പോര്‍ട്ടിന്റെ കാലതാമസത്തെകുറിച്ച് ചോദ്യമുന്നയിച്ചത്.
ഈ കാലതാമസം ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കുമെന്നും നിലവില്‍ വിദേശത്തേക്ക് അവധിയാഘോഷിക്കാന്‍ പണം നല്‍കിയ പലര്‍ക്കും പാസ്സ്‌പോര്‍ട്ട് സമയത്തിന് ലഭിക്കാത്തത് കാരണം പോകാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഒരു വ്യക്തിയുടെ കൈയ്യില്‍ പാസ്സ്‌പോര്‍ട്ട് ലഭിക്കാനുളള സമയം ഇതിലുമേറെയാണ്. ഗ്രീന്‍ വ്യക്തമാക്കിയിരിക്കുന്ന സമയം പാസ്സ്‌പോര്‍ട്ട് ഓഫീസില്‍ ലഭിക്കുന്ന അപേക്ഷയില്‍ തീരുമാനമെടുക്കാനുളള കാലയളവ് ആണ്. പോസ്റ്റിലയക്കുന്ന പാസ്സ്‌പോര്‍ട്ട് ഉടമയ്ക്ക് ലഭിക്കാന്‍ ചുരുങ്ങിയത് പതിനാല് ദിവസമെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്. നിലവില്‍ പാസ്സ്‌പോര്‍ട്ട് അപേക്ഷയുമായി വരുന്ന ഉപഭോക്താവിനോട് മൂന്നാഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പാസ്സ്‌പോര്‍ട്ട് അനുവദിക്കുന്നതിലെ കാലതാമസ്സം പാസ്സപോര്‍ട്ട് സേവനവുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണത്തില്‍ പന്ത്രണ്ട് ശതമാനം വര്‍ദ്ധനവുണ്ടാകാന് കാരണമായി. യുകെബിഎയുടെ അനാസ്ഥ കാരണം അത്യാവശ്യമായി ചെയ്യേണ്ട പല ബിസിനസ് കാര്യങ്ങള്‍ക്കും കാലതാമസം നേരിടുന്നതായി കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രട്ടീഷ് ഇന്‍ഡസ്ട്രിയിലെ ജിം ബ്ലിംഗ് ചൂണ്ടിക്കാട്ടുന്നു. സാധനങ്ങള്‍ കയറ്റുമതി ചെയ്യുകയും പുതിയ വിപണിയില്‍ പണം നിക്ഷേപിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഈ കാലതാമസം നഷ്ടമുണ്ടാക്കുന്നതായും ജിം പറഞ്ഞു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ബ്രിട്ടീഷ് പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്കും ഈ കാലതാമസം പ്രശ്നമായിട്ടുണ്ട്.സാധാരണഗതിയില്‍ ഡല്‍ഹിയിലെ ബ്രിട്ടീഷ് എംബസിയില്‍ അപേക്ഷിച്ചാല്‍ 16 ആഴ്ചയ്ക്കുള്ളില്‍ പാസ്പോര്‍ട്ട് ലഭിക്കേണ്ടതാണ്.എന്നാല്‍ പലയാളുകള്‍ക്കും 25 ആഴ്ച കഴിഞ്ഞിട്ടും പാസ്പോര്‍ട്ട് ലഭിക്കാത്ത സ്ഥിതിയാണുള്ളത്.ബ്രിട്ടീഷ് പാസ്പോര്‍ട്ട് കിട്ടിയതിനു ശേഷം പ്രസവത്തിനായി നാട്ടില്‍ പോയ നിരവധി മലയാളികള്‍ കേരളത്തില്‍ ജനിച്ച കുട്ടിക്ക് ബ്രിട്ടീഷ് പാസ്പോര്‍ട്ട് ലഭിക്കാനുള്ള കാലതാമസം മൂലം പ്രതിസന്ധിയിലാണ്.പലരും ഒന്നുകില്‍ ലീവ് നീട്ടിയെടുക്കുകയോ അല്ലെങ്കില്‍ കുട്ടിയെ നാട്ടിലാക്കി തിരികെ പോരുകയോ ആണ് ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല