1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2012

അച്ഛന്‍മാരുടെ ഉത്തരവാദിത്വം കുടുംബം നോക്കല്‍ ആണെന്നും കുട്ടികളെ അമ്മമാര്‍ തന്നെ നോക്കണമെന്നുമുള്ള തൊക്കെ ബ്രിട്ടനില്‍ പഴങ്കഥ യായിട്ടു പതിറ്റാണ്ടുകള്‍ പിന്നിട്ടു.പക്ഷെ ഭൂരിപക്ഷം കുടുംബങ്ങളിലും കൂടുതല്‍ വരുമാനം നേടുന്ന ജോലി സ്ത്രീയ്ക്ക് ആണെന്നും പുരുഷന്മാര്‍ കുട്ടികളെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവേന്നുമുള്ള സത്യത്തിന് സര്‍ക്കാര്‍ തലത്തില്‍ അംഗീകാരം കിട്ടിയത് ഇപ്പോഴാണ്.ഇന്നലെ രാജ്ഞി ഹൗസ്‌ ഓഫ് കോമണ്‍സില്‍ നടത്തിയ പ്രസംഗത്തിലാണ് അച്ഛന്‍മാര്‍ക്ക് ശമ്പളത്തോടെയുള്ള പറ്റെണിറ്റി ലീവ് ആറു മാസം വരെയാക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.ഉപ പ്രധാനമന്ത്രി നിക്ക് ക്ലെഗ്ഗിന്റെ നിര്‍ദേശ പ്രകാരമാണ് ഇത്തരത്തിലുള്ള ഒരു പരിഷ്ക്കാരം നടത്താന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കുന്നത്.

2015 മുതല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പരിഷ്ക്കാരത്തിന്റെ പ്രധാന വശങ്ങള്‍ താഴെപ്പറയുന്നവയാണ്.

അമ്മമാര്‍ക്ക് അഞ്ചു മാസം പ്രസവാവധിയും അച്ഛന്‍മാര്‍ക്ക് ആറാഴ്ച പറ്റെണിറ്റി ലീവും (ശമ്പളത്തോടെ ) ഓട്ടോമാറ്റിക് ആയി ലഭിക്കും

പിന്നീടുള്ള ഏഴുമാസം അച്ഛനോ അമ്മയ്ക്കോ കുട്ടിയെ നോക്കാന്‍ അവധിയെടുക്കാം

മേല്‍പ്പറഞ്ഞ അവസാനത്തെ മൂന്നു മാസം ഒഴികെ യുള്ള സമയത്ത് ആഴ്ചയില്‍ 128.73. ശമ്പളം ലഭിക്കും

ചുരുക്കിപ്പറഞ്ഞാല്‍ നിലവില്‍ ഉള്ളതില്‍ നിന്നും പ്രധാനമായും രണ്ടു മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. ആദ്യമായി അച്ഛന്‍മാരുടെ പറ്റെണിറ്റി ലീവ് രണ്ടാഴ്ച എന്നത് ആറാഴ്ചയായി കൂട്ടും.രണ്ടാമതായി അഞ്ചുമാസം കഴിഞ്ഞ് അമ്മയ്ക്ക് ജോലിക്ക് പോകണമെങ്കില്‍ തുടര്‍ന്നുള്ള ഏഴുമാസത്തെ അവധി അച്ഛനുമായി പങ്കു വെയ്ക്കാം.ഇതില്‍ അവസാനത്തെ മൂന്നുമാസം ഒഴികെയുള്ള സമയത്ത് കുറഞ്ഞത് ആഴ്ചയില്‍ 128.73. പൌണ്ട് എങ്കിലും ശമ്പളമായി ലഭിക്കും.അവസാനത്തെ മൂന്നുമാസം ശമ്പളമില്ലാതെ അവധിയെടുക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.