1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2012

നമ്മുടെ മിക്ക രോഗങ്ങള്‍ക്കും കാരണം നമ്മുടെ ജീവിതശൈലി തന്നെയാണെന്ന് പറഞ്ഞാല്‍ അതില്‍ തെറ്റില്ല. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവര്‍ക്ക് രോഗങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതയും വിരളമാണ് എന്നിട്ടും പലരും മദ്യപാനം, പുകവലി, വ്യായാമമില്ലായ്മ എന്നിവയുള്ള ഒരു ജീവിതശൈലി കൊണ്ട് നടക്കുന്നവര്‍ ആണ്. ഒടുവില്‍ എന്തെങ്കിലും രോഗം വരുമ്പോള്‍ ആശുപത്രിയില്‍ എത്തും അവിടെ വെച്ച് ഡോക്റ്റര്‍ ദുശീലങ്ങള്‍ മാറ്റാന്‍ പറയുമ്പോള്‍ അതും മൂളി സമ്മതിക്കും എന്നാല്‍ ഒന്നും പ്രാവര്‍ത്തികമാക്കില്ല. ഇത്തരക്കാര്‍ക്ക്‌ ചികിത്സ നല്‍കേണ്ട എന്നാണു എന്‍ എച്ച് എസിന്റെ പുതിയ തീരുമാനം.

അനര്‍ഹരായ രോഗികള്‍ക്ക് അമിതമായവണ്ണം, ഇടുപ്പ്, കാല്‍മുട്ട് മാറ്റിവയ്ക്കല്‍, ഐ.വി.എഫ് എന്നീ ചികിത്സകള്‍ എന്‍.എച്ച്.എസ് ഇത്തരത്തിലുള്ള കാരണത്താല്‍ നിഷേധിക്കുന്നു. ലൈഫ്‌സ്റ്റൈല്‍ മാറ്റുവാന്‍ സമ്മതിക്കാത്ത രോഗികള്‍ക്കാണ് ഈ രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍ ലഭിക്കില്ല എന്ന് എന്‍.എച്ച്.എസ് അറിയിച്ചത്. പ്രധാനമായും പുകവലിക്കാര്‍ക്കും ഭാരം കൂടിയവര്‍ക്കുമാണ് എന്‍.എച്ച്.എസ്. ഈ അപകട സൂചന നല്‍കിയിരിക്കുന്നത്.

ചികിത്സ കൊണ്ട് മാത്രം കാര്യം നടക്കില്ല എന്നും മിക്ക രോഗങ്ങളും നമ്മുടെ തന്നെ ജീവിത ശൈലിയുടെ പ്രശ്നങ്ങള്‍ കൊണ്ടാണെന്നുമാന് എന്‍എച്ച്എസ് അധികൃതര്‍ വിശ്വസിക്കുന്നത്. എന്നാല്‍ എന്‍എച്ച്എസ്. നവീകരണം മൂലം നടപ്പാക്കുന്ന ചെലവ് കുറയ്ക്കല്‍ നയത്തിന്റെ പൊടി കൈകളാണിതെന്നും ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഹൃദയം, തലച്ചോര്‍ എന്നിവിടങ്ങളിലെ ശസ്ത്രക്രിയക്ക് പകരം ജീവിത ശൈലി മാറ്റുന്ന തരം ചികിത്സയാണ് എന്‍.എച്ച്.എസ് ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്നത്.

നമ്മുടെ ഭക്ഷണം, പാനീയങ്ങള്‍, പുകവലി എന്നിവയെല്ലാം ജീവിത ശൈലിയുമായി അഭ്യേദമാം വിധം ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. ഇത് വരെ പതിനൊന്നോളം രോഗികളെ പുകവലിയുടെ പേരില്‍ ഇടുപ്പ്, കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ നിന്നും ഒഴിവാക്കി. അതേ സമയം ഒന്‍പതു പേരെ ഐ.വി.എഫ്. ട്രീറ്റ്മെന്റില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനെതിരെ പല ജി.പി.കളും രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ അത്യാഹിത ശസ്ത്രക്രിയ രോഗികള്‍ക്ക് ഈ നിയമം ബാധകമാകില്ലെന്നു എന്‍.എച്ച്.എസ്. അറിയിച്ചു. ഇത് വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ശസ്ത്രക്രിയകള്‍ ഒന്നും തന്നെ ഒരു പരിധിക്കപ്പുറം ഇത് പോലുള്ള രോഗങ്ങളെ മറികടക്കാന്‍ ഉപകരിച്ചില്ല എന്ന് കാണാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.