1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 27, 2012

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സ്വകാര്യശേഖരത്തിലുള്ള കത്തുകള്‍ പത്രങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്ത സംഭവത്തില്‍ പരിചാരകന്‍ പിടിയില്‍. പൗലോ ഗ്രബ്രിയേലെ എന്ന നാല്‍പ്പത്തിയാറുകാരനാണ് പടിയിലായത്. ‘വത്തിലീക്‌സ്’ എന്നാണ് ഈ രേഖചോര്‍ത്തല്‍ അറിയപ്പെട്ടത്.

2006 മുതല്‍ മാര്‍പാപ്പയുടെ വസതിയിലെ പരിചാരകനാണ് പൗലോ. ഭാര്യയ്ക്കും മൂന്നു മക്കള്‍ക്കുമൊപ്പം ഇദ്ദേഹം കഴിയുന്ന വീട്ടില്‍ നിന്ന് ഒട്ടേറെ രേഖകള്‍ അന്വേഷകര്‍ കണ്ടെത്തി. രേഖകള്‍ കടത്താന്‍ ആരെങ്കിലും ഇദ്ദേഹത്തെ സഹായിച്ചിട്ടുണ്ടോ എന്ന് അറിവായിട്ടില്ല.

ചോര്‍ന്ന രേഖകളിലെ വിവരങ്ങള്‍ വിവാദമായതോടെ ഒരു മാസം മുമ്പാണ് ഇതിനുത്തരവാദിയെ കണ്ടെത്താന്‍ വത്തിക്കാന്‍ അന്വേഷണ സംഘത്തെ നിയമിച്ചത്. കര്‍ദിനാള്‍ ജൂലിയന്‍ ഹെറാന്‍സ് തലവനായുള്ള സംഘം പോലീസിനൊപ്പം അന്വേഷണത്തിലേര്‍പ്പെട്ടു.

മാര്‍പാപ്പയുമായി വളരെ അടുപ്പമുള്ള പരിചാരകരില്‍ ഒരാളാണ് പിടിയിലായ പൗലോ. റോമില്‍ ജനിച്ച ഇയാള്‍ ഇപ്പോള്‍ വത്തിക്കാനിലെ തടവറയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.