സി പി എം നേതൃത്വത്തിനെതിരെ മനോജ് വധക്കേസിലെ പ്രതി.; പാര്‍ട്ടി വഞ്ചിച്ചെന്ന് കേസിലെ ഒന്നാം പ്രതി അജിത്ത് കുമാര്‍ കോടതിയില്‍ വെളിപ്പെടുത്തി.
പാര്‍ട്ടിയിലെ തല്‍പരകക്ഷികള്‍ക്കുവേണ്ടിയാണ് പ്രതികളാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി.ഐ വിനോദ്കുമാര്‍ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. അയാള്‍ സംരക്ഷിക്കുമെന്നു പറഞ്ഞാണ് പാര്‍ട്ടി പ്രതിയാക്കിയതെന്നും അജിത്ത് കുമാര്‍ പറഞ്ഞു.
അതേസമയം പയ്യോളി മനോജ് കൊലപാതക കേസില്‍ നുണ പരിശോധന വേണമെന്ന പ്രതികളുടെ ആവശ്യം കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് കോടതി തളളി. വെള്ളിയാഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കും.
ബി ജെ പി പ്രവര്‍ത്തകനായിരുന്ന പയ്യോളി അയനിക്കാട് സി ടി മനോജിന്റെ(39) കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ കേസില്‍ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തീരുമാനം അറിയിച്ചത്.
കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതികളുടെ കുടുംബാംഗങ്ങള്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കേസില്‍ 15 പ്രതികളാണ് ആകെയുള്ളത്.
സി പി എം പ്രവര്‍ത്തകരായ അച്ഛനെയും മകനെയും വീട്ടില്‍ കയറി ബി ജെ പി പ്രവര്‍ത്തകര്‍ ആക്രമിക്കുകയും വീട് തകര്‍ക്കുകയും ചെയ്തിരുന്നു. ഫിബ്രവരി എട്ടിനായിരുന്നു ഈ സംഭവം. ഇതിനു പ്രതികാരമായാട്ടാണ് 12-ന് മനോജ് കൊല്ലപ്പെടുന്നത്
എന്നാല്‍ പയ്യോളി മനോജ് വധത്തില്‍ പാര്‍ട്ടിക്ക് യാതോരു ബന്ധവുമില്ലെന്ന് സിപിഐഎം കോഴിക്കോട് ജില്ലാസെക്രട്ടറി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല