മുല്ലപ്പെരിയാര്‍ സമരം അനവസരത്തിലാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. മണ്ഡലകാലത്ത് സമരം നടത്തിയത് വിഷയം കൂടുതല്‍ രൂക്ഷമാക്കി.സമരം ഇത്തരത്തിലാക്കിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് രാഷ്ട്രീയക്കാര്‍ക്ക് ഒഴിഞ്ഞുനില്‍ക്കാനാകില്ലെന്നും ജോര്‍ജ് പറഞ്ഞു.
പിജെ ജോസഫ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ സമരത്തില്‍ പങ്കെടുത്തല്ലോയെന്ന ചോദ്യത്തിന് ആര്‍ക്കും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിയാനാകില്ലെന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച പഠനങ്ങള്‍ക്കായി സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയിലെ വിദഗ്ധ അംഗങ്ങള്‍ ഇടുക്കിയിലെത്തി.സമിതി അംഗങ്ങളായ മുന്‍ കേന്ദ്ര ജലവിഭവ വകുപ്പു സെക്രട്ടറി സിഡി തട്ടെ, ഡികെ. മേത്ത എന്നിവര്‍ പ്രധാന അണക്കെട്ടുകളില്‍ സന്ദര്‍ശനം നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല