ജയ്പൂര്‍: വിദേശ ഇന്ത്യക്കാര്‍ക്കുള്ള പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പദ്ധതികള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചു. ജയ്പൂരില്‍ നടക്കുന്ന പത്താമത് പ്രവാസി ഭാരതീയ ദിവസ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
പ്രവാസികളുടെ ദീര്‍ഘകാലമായുള്ള ഈ ആവശ്യത്തിന് കേന്ദ്രമന്ത്രിസഭ നേരത്തെ അനുമതി നല്‍കിയിട്ടുണ്ട്. പ്രവാസജീവിതം മതിയാക്കി മടങ്ങിവരുന്നവര്‍ക്ക് ഈ പദ്ധതികള്‍ ഏറെ ഗുണം ചെയ്യും. പൗരത്വനിയമം ഭേദഗതി ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ പ്രവാസികള്‍ തയ്യാറാവണം.
ഗള്‍ഫില്‍ തൊഴില്‍ തേടിപ്പോകുന്ന സ്ത്രീ തൊഴിലാളികള്‍ക്കാണ് പ്രവാസി ഇന്‍ഷുറന്‍സ് – പെന്‍ഷന്‍ പദ്ധതി ഏറ്റവും ഗുണകരം. ആയിരം രൂപ ഒരു കൊല്ലത്തേക്ക് അടയ്ക്കുന്ന സ്ത്രീതൊഴിലാളികള്‍ക്ക് ഇരട്ടിത്തുകയായ 2000 രൂപയാണ് സര്‍ക്കാര്‍ വിഹിതമായി നല്‍കുന്നത്. അഞ്ച് കൊല്ലത്തിനുള്ളില്‍ 12,000 രൂപ വരെ ഗുണഭോക്താവിന് അടയ്ക്കാം. ഗള്‍ഫിലെ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയാലും തുകയടയ്ക്കാനുള്ള സംവിധാനമുണ്ടാകും.
54ഓളം രാജ്യങ്ങളില്‍ നിന്നായി 1400 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേന്ദ്രധനകാര്യമന്ത്രി, പ്രണബ് മുഖര്‍ജി, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി എന്നിവരും സംസാരിക്കും. ട്രിനിഡാഡ് ആന്റ് ടുബാഗോ പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ കമലാ പെര്‍സാദ് ബിസേസറാണ് സമ്മേളനത്തിലെ മുഖ്യാതിഥി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല