ആയിരക്കണക്കിന് ബ്രിട്ടീഷുകാരെ വീണ്ടും ദാരിദ്രത്തിലേക്ക് തളളിയിട്ടുകൊണ്ട് പുതിയ പെന്‍ഷന്‍ ഭേദഗതി നടപ്പിലാക്കുന്നു. പുതിയ നിയമം നടപ്പിലാക്കുന്നതോടെ പെന്‍ഷന്‍കാരുടെ മാസവരുമാനത്തില്‍ ഇരുപത് ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. പെന്‍ഷന്‍ വരുമാനത്തിനായി തൊഴിലാളികള്‍ വാങ്ങിയ പോളിസിയുടെ വില ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍. അടുത്ത രണ്ട് വര്‍ഷത്തിനുളളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന യൂറോപ്യന്‍ നിയന്ത്രണങ്ങളാണ് ഓഹരികളുടെ വില ഇടിച്ചത്. വരും വര്‍ഷങ്ങളിലും വില ഇടിയാനാണ് സാധ്യത.
യൂറോപ്യന്‍ യൂണിയന്റെ പുതിയ നിയമങ്ങള്‍ കാരണം അര മില്യണ്‍ ആളുകളാണ് ജീവിതത്തിന്റെ നല്ലൊരു പങ്കും ദരിദ്രരായി കഴിയേണ്ടി വരുന്നത്. കഠിനമായി അദ്ധ്വാനിച്ച ശേഷം വിശ്രമിക്കേണ്ട കാലഘട്ടത്തില്‍ മാസവരുമാനത്തില്‍ കുറവുണ്ടാകുന്നത് പെന്‍ഷന്‍കാരെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തം തന്നെയാണന്ന് അന്‍പത് വയസ്സുകഴിഞ്ഞവരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന സാഗാ കാമ്പെയ്ന്‍ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ജനറല്‍ ഡോ. റോസ് ആള്‍ട്ട്മാന്‍ പറഞ്ഞു. പുതിയ നിയമങ്ങള്‍ പെന്‍ഷന്‍ വരുമാനത്തില്‍ അഞ്ച് മുതല്‍ ഇരുപത് ശതമാനം വരെ കുറവുണ്ടാക്കുമെന്നാണ് കരുതുന്നത്. അക്കൗണ്ടന്‍സി സ്ഥാപനമായ ഡിലോട്ടിന്റെ കണക്കനുസരിച്ച് നിലവില്‍ ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ചിലൊന്നുവരെ കുറവാണ് ഉണ്ടാകാന്‍ പോകുന്നത്.
നിലവില്‍ പെന്‍ഷന്‍ അക്കൗണ്ടില്‍ ഒരു ലക്ഷം പൗണ്ട് നിക്ഷേപിച്ച ഒരാള്‍ക്ക് 5,837 പൗണ്ടാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ വര്‍ഷം 292 മുതല്‍ 1,167 പൗണ്ടിന്റെ വരെ കുറവുണ്ടാകാം. രണ്ട് ലക്ഷം സമ്പാദിച്ച ഒരാള്‍ക്ക് വര്‍ഷം 2,300 പൗണ്ടിന്റെ കുറവാണ് ഉണ്ടാകാന്‍ പോകുന്നത്. പുതിയ നിയമം 2014 ജനുവരിയോടെ പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്. സേവനദാതാക്കളുടെ മൂലധനത്തില്‍ വര്‍ദ്ധനവ് വരുത്തുന്ന നയം ഓഹരികളില്‍ നിന്ന് ലഭിക്കുന്ന മാസവരുമാനത്തില്‍ ഇടിവുണ്ടാക്കുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ അഭിപ്രായം.
ഈ വര്‍ഷം ഡിസംബര്‍മുതല്‍ ആണ്‍ പെണ്‍ ്‌വ്യത്യാസത്തിന്റെ പേരില്‍ പോളിസി വരുമാനത്തില്‍ വ്യത്യാസം വരുത്തന്നത് യൂറോപ്യന്‍ യൂണിയന്‍ നിരോധിക്കും. ജീവിതകാലയളവ് ആണുങ്ങള്‍ക്ക് കുറവാണന്ന കാര്യത്താല്‍ പുരുഷന്‍മാര്‍ക്ക് സ്ത്രീകളെ്ക്കാള്‍ മികച്ച റേറ്റ് ലഭിക്കാറുണ്ട. ഗവണ്‍മെന്റിന്റെ ബോണ്ടുകളില്‍ നിന്നുളള വരുമാനമാണ് പെന്‍ഷന്‍ തുകയായി നിക്ഷേപിക്കുന്നവര്‍ക്ക് ലഭിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല