അറുപത്തിയേഴ് വയസുകാരന് മദ്യം വാങ്ങാന്‍ ചെന്നപ്പോള്‍ പതിനെട്ടു വയസായി എന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുമായി വരാന്‍ ഷോപ്പിംഗ് സെന്ററിലെ ജീവനക്കാരന്‍. ഒടുവില്‍ ബസ്പാസും ജനന സര്‍ട്ടിഫിക്കറ്റുമായി ചെന്നിട്ടും മദ്യം നല്‍കാന്‍ ഈ ജീവനക്കാരന്‍ വിസമ്മതിച്ചു. ക്രിസ് പേജ്(67) നാണ് 2.55പൌണ്ട് വിലയുള്ള സിടെര്‍ മദ്യത്തിന്റെ ഒരു കുപ്പി വാങ്ങാന്‍ ചെന്നപ്പോള്‍ ഈ ദുര്യോഗം പിണഞ്ഞത്. സെക്യൂരിറ്റി ജീവനകാരനായി പിരിഞ്ഞ ഇദ്ദേഹത്തോട് മദ്യം വേണമെങ്കില്‍ പതിനെട്ടു വയസായി എന്ന് കാണിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുമായി വരാന്‍ ആവശ്യപെടുകയായിരുന്നു.
ഈ വയസില്‍ പാസ്പോര്‍ട്ടും ഡ്രൈവിംഗ് ലൈസന്‍സും ഇല്ലാത്തതിനാല്‍ മദ്യം കിട്ടില്ല എന്നാണോ?. ഇതില്‍ തനിക്കൊന്നും ചെയ്യാന്‍ കഴിയില്ല എന്നും പറഞ്ഞു അദ്ദേഹം തന്റെ നിരാശ വെളിപ്പെടുത്തി. തന്റെ ഫോട്ടോ കൃത്യമായി പതിപ്പിച്ചിട്ടുള്ള ബസ് പാസ് പോലും അവര്‍ സ്വീകരിച്ചില്ല എന്നതിലാണ് കൂടുതല്‍ ദേഷ്യം. ഇത്രയും നല്ല തെളിവ് ഉള്ളപ്പോഴും എനിക്കൊരു കുപ്പി സിടെര്‍ വാങ്ങാന്‍ കഴിയാത്തത് അത്ഭുതം തന്നെയാണ്. താന്‍ അറുപത്തിയേഴ് വയസിനേക്കാള്‍ ചെറുപ്പമായി തോനാം പക്ഷെ പതിനെട്ടു വയസു ആയിട്ടില്ലെന്ന് ഏതു മനുഷ്യനാണ് പറയുക എന്നും ഇദ്ദേഹം തുറന്നടിച്ചു.
ഇത് പോലുള്ള ഭ്രാന്തമായ നിയമങ്ങള് എന്നെപ്പോലെയുള്ളവര്‍ക്ക് ഒരു കുപ്പി മദ്യം വാങ്ങുവാനുള്ള സ്വാതന്ത്രം പോലും തട്ടിയെടുക്കുന്നു. ഇവിടെ ഇതാണ് മര്യാദ എങ്കില്‍ തനിക്കൊന്നും പറയാനില്ല. എന്തായാലും ക്രിസ് ദേഷ്യത്തിലാണ് ഇത്ര വയസായിട്ടും ഒരു കുപ്പി മദ്യം പോലും സ്വന്തമായി വാങ്ങാന്‍ കഴിയാത്ത വിഷമം തൊട്ടടുത്ത സ്റ്റോറില്‍ നിന്നും വാങ്ങി ഇദ്ദേഹം തീര്ത്തു. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മദ്യം വാങ്ങുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്. എന്തായാലും ഈ നിയമം പാരയായത് ക്രിസ്നാണ് എന്നേയുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല