യുഡിഎഫ് സര്‍ക്കാരിനെ ജനം അധികകാലം സഹിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. മതേതര കേരളം, മതേതര ഇന്ത്യ തുടങ്ങിയ സങ്കല്‍പ്പങ്ങളെയൊക്കെ കാറ്റില്‍ പറത്തിയിരിക്കുകയാണ് ഈ സര്‍ക്കാര്‍. ഇന്നത്തെ നിലയില്‍ സര്‍ക്കാര്‍ എത്രകാലം മുന്നോട്ടുപോകുമെന്ന കാര്യത്തില്‍ സംശയമുണ്ട്.
യുഡിഎഫില്‍ ഘടകകക്ഷികള്‍ തമ്മില്‍ പോരട്ിക്കുന്ന കാഴ്ചയാണ് ദൃശ്യമാവുന്നത്. ഭരണം നടത്താന്‍ സമയമില്ല. ഒരു ഭാഗത്ത് മന്ത്രിസ്ഥാനത്തെ ചൊല്ലി പോരുമുറുകുമ്പോള്‍ മറുഭാഗത്ത് ജനദ്രോഹ നടപടികളുണ്ടാവുന്നു. മണ്ണെണ്ണ വിഹിതം വെട്ടിക്കുറയ്ക്കുന്നതും ആശുപത്രികളിലെ ഒ.പി ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതും ഇതിനുദാഹരണമാണ്.
ഒ.പി ടിക്കറ്റിന് രണ്ട് രൂപാ ഫീസ് ഉണ്ടായിരുന്നത് ഇടതു സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ അത് പുനസ്ഥാപിക്കുകയും അഞ്ച് രൂപയായി ഉയര്‍ത്തുകയും ചെയ്തിരിക്കുകയാണ്.ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി സ്റ്റാഫ് യൂണിയന്‍ രജതജൂബിലി സമ്മേളനത്തിനെത്തിയതായിരുന്നു വിഎസ്. കൂടംകുളം ആണവവിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്നതിന് പാര്‍ട്ടി തന്നെ വിലക്കിയിട്ടില്ലെന്നും വിഎസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല