പെരുമ്പാവൂരിനടുത്ത് കീഴില്ലത്ത് കാറും മിനി ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശികളായ അച്ഛനും മകളും മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് മഠത്തില്‍ ശങ്കരന്‍കുട്ടി നായരുടെ മകന്‍ മണികണ്ഠനും (50) മകള്‍ ലക്ഷ്മിയും (17) ആണ് മരിച്ചത്.
പാലായില്‍ എന്‍ട്രന്‍സ് പരിശീലന ക്ലാസ് വിദ്യാര്‍ഥിയാണ് ലക്ഷ്മി. കാറില്‍ കോഴിക്കോട്ടേയ്ക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12.45ന് എം.സി.റോഡില്‍ കീഴില്ലം ഷാപ്പുംപടിയില്‍ വച്ച് ഇവര്‍ സഞ്ചരിച്ച കാറില്‍ എതിരെ വന്ന മിനി ലോറി ഇടിക്കുകയായിരുന്നു. പന്തീരാങ്കാവ് മലബാര്‍ അഗ്രോ കെമിക്കല്‍സ് ഉടമയാണ് മണികണ്ഠന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല