1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2011

സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷന്റെ ഭാഗമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടക്കുന്ന അന്താരാഷ്ട്രസമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരെയുള്ള നീക്കത്തില്‍ ഒറ്റപ്പെട്ടിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ ഈ കൊടിയ വിഷത്തിനനുകൂലമായ നിലപാടുമായി മുന്നോട്ട് പോവുകയാണ്.എന്‍ഡോസള്‍ഫാന്‍ ഗണ്യമായ ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കിയതായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന ഇന്ത്യയുടെ നിലപാടിനെ ബഹ്‌റൈനും ഖത്തറും എതിര്‍ത്തോടെ ഇന്ത്യന്‍ താത്പര്യം ഏഷ്യാ-പസഫിക് മേഖലയുടെ പൊതുനിലപാടായി അവതരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടത്.

ഈ മാരക വിഷത്തിന്റെ ദുരിതവും പേറി ജീവച്ഛവമായി ജീവിക്കുന്ന അനേകം പൗരന്‍മാരെയും അവരുടെ തലമുറകളെയും വഞ്ചിച്ചുകൊണ്ടാണ്‌ മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ നിലപാട്‌ സര്‍ക്കാര്‍കൈക്കൊണ്ടിരിക്കുന്നത്. എഴുപതിലേറെ രാജ്യങ്ങള്‍ അപകടം കണ്ടറിഞ്ഞ്‌ നിരോധിച്ച ഒരു കീടനാശിനിയെ ന്യായീകരിക്കുക വഴി ദക്ഷിണ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ജീവനോടെ കുഴിച്ചുമൂടുകയാണ്‌ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്‌തത്‌. രാഷ്ട്രിയപാര്‍ട്ടികളും മാധ്യമ സിണ്ടിക്കേറ്റുകളും ബിസിനസ് താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ഇവിടെ വേണ്ടത് ഒരു ജനകീയ സമരമാണ്.ശരിയായ ജനനെന്ദിയം ഇല്ലാതെ പിറന്ന (ചിത്രത്തില്‍ കാണുന്ന ) ഈ കുട്ടിക്ക് വേണ്ടി നമുക്കും ഈ സമരത്തില്‍ പങ്ക് ചേരാം.

ഈ ജനകീയ സമരത്തിന്റെ ആദ്യ പടിയായി കേന്ദ്ര പരിസ്ഥിതി മന്ത്രിക്കു സമര്‍പിക്കുന്ന ഓണ്‍ലൈന്‍ പെറ്റിഷനില്‍ നമുക്കും ഒപ്പ് ചാര്‍ത്താം.ജാതി മത വര്‍ഗ വര്‍ണ ചിന്താഗതികള്‍ക്ക് അതീതമായി ഈ ധര്‍മയുദ്ധത്തില്‍ നമുക്കും പങ്കാളികളാവം.ഈ മാരകവിഷത്തിന്റെ ദുരിതയാതന അനുഭവിക്കുന്ന തലമുറകളോട് ചേര്‍ന്നു നിന്ന് നമുക്കും പോരാടാം…വിജയം വരെ.

 

ഓണ്‍ലൈന്‍ പെറ്റിഷനില്‍ ഒപ്പിടാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.