1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2011

അങ്ങനെയാരും നാടിനെ നശിപ്പിച്ചു നാട്ടില്‍ സുഖിച്ചു വാഴണ്ട എന്നാണ് ബ്രിട്ടീഷ് ജനത പറയുന്നത്, അതിപ്പോള്‍ നേതാക്കളായാലും കലാപത്തിനിടെ കൊള്ളയടിക്കലില്‍ ഏര്‍പ്പെട്ട സാധാരണ പൌരനായാലും.
കഴിഞ്ഞ ശനിയാഴ്ച തുടങ്ങിയ ലണ്ടന്‍ കലാപത്തിനിടയില്‍ നടന്ന കൊള്ളയിലും കൊള്ളിവെപ്പിലും 200 മില്യന്‍ പൌണ്ടിന്റെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം ഇതേ തുടര്‍ന്നു ആയിരത്തോളം പേരെയാണ് പോലീസ് അറസ്റ്റു ചെയ്തിട്ടുള്ളത് ഈ അറസ്റ്റു ചെയ്ത കലാപകാരികള്‍ക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റു നല്‍കി പോരുന്ന ആനുകൂല്യങ്ങള്‍ റദ്ദു ചെയ്തേക്കും. 300 പേര്‍ക്കെതിരെയാണ് കലാപവുമായ് ബന്ധപ്പെട്ടു മാരകമായ കേസുകള്‍ റെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകള്‍ കൈകാര്യം ചെയ്യാനായ് ലണ്ടനിലെ മൂന്ന് കോടതികള്‍ രാവും പകലും വാദം കേള്‍ക്കുന്നുമുണ്ട്.

ഇതേ തുടര്‍ന്നു പ്രസിദ്ധീകരിച്ച ഒരു ഓണ്‍ലൈന്‍ പരാതിയിലാണ് ബ്രിട്ടന്റെ ക്ഷേമനിധിയുടെ ആനുകൂല്യം കൈപ്പറ്റുന്ന കലാപങ്ങള്‍ക്കിടയില്‍ മോഷണവും കൊള്ളിവയ്പ്പും നടത്തിയ ആളുകളുടെ ആനുകൂല്യങ്ങള്‍ റദ്ദാക്കണമെന്ന് ബ്രിട്ടീഷ് ജനത ആവശ്യപ്പെട്ടിരിക്കുന്നത്.ഒരു ലക്ഷം പേര്‍ പരാതിയില്‍ ഒപ്പിട്ടാല്‍ പ്രശ്നം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വരും. ഇന്ന് രാവിലെ ആര് മണി വരെ 90000 ത്തില്‍ അധികം ആളുകളുടെ കയ്യൊപ്പോട് കൂടിയ പരാതിയില്‍ പറയുന്നു: “തങ്ങളുടെ സ്വത്തുക്കള്‍ക്കും ജീവനും അപകടമുണ്ടാക്കിയ ഈ കലാപകാരികള്‍ക്ക് നല്കാനായ് ഒരു നികുതി ദായകനും നികുതി നല്‍കില്ല”.ഈ ഓണ്‍ലൈന്‍ പരാതിയില്‍ നമുക്കും ഒപ്പ് വയ്ക്കാം.നമ്മുടെ നികുതിപ്പണം വാങ്ങി നമ്മളെ കൊള്ളയടിക്കുന്നവര്‍ക്കെതിരെ പരാതിപ്പെടാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.ട്രാഫിക്‌ കൂടുതലായതിനാല്‍ സൈറ്റ്‌ കിട്ടാന്‍ സാധിക്കാതെ വന്നാല്‍ വീണ്ടും കുറെ സമയം കഴിഞ്ഞ് ശ്രമിക്കുക.

ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഒരു ഔദ്യോഗിക വെബ്സൈറ്റിലാണ് ഈ പരാതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. പെട്രോള്‍ വിലയുടെ വര്‍ദ്ധനവിനെ പറ്റിയും ബ്രിട്ടനില്‍ തിരിച്ചു കൊണ്ട് വരാന്‍ ഉദ്ദേശിക്കുന്ന വധശിക്ഷയെ പറ്റിയുമാണ് ഈ സൈറ്റില്‍ ജനങ്ങള്‍ ഉന്നയിച്ചിട്ടുള്ള മറ്റു പ്രധാന പരാതികള്‍. നാടിനും നാട്ടുകാര്‍ക്കും നഷ്ടങ്ങള്‍ വരുത്തി വെച്ച കലാപകാരികളെ ഒന്നിച്ചു നേരിടാന്‍ തന്നെയാണ് ബ്രിട്ടീഷ് ജനതയുടെ തീരുമാനമെന്ന് ഉറപ്പാണ്.ഈ കൂട്ടായ്മയില്‍ നമ്മള്‍ മലയാളികള്‍ക്കും പങ്കു ചേരാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.