ഇനി ഒരു കുടുംബത്തിനു കാറില്‍ പെട്രോള്‍ നിറക്കാന്‍ ടാങ്കിനു 96 പൌണ്ടോളം കൊടുക്കേണ്ടി വരും. ഡീസലിന് ഇപ്പോള്‍ തന്നെ 100പൌണ്ടില്‍ അധികം ഉണ്ട്. പെട്രോള്‍ വില ഇനിയും കൂടും എന്ന വാര്‍ത്ത ഇന്ധന നികുതി കുറക്കാന്‍ ചാന്‍സിലര്‍ ജോര്‍ജ് ഒബ്സോനിനെ നിര്‍ബന്ധിതനാക്കും എന്ന് പ്രതീക്ഷിക്കുന്നു, പക്ഷെ നികുതി കുറയ്ക്കില്ല എന്നാണ് ഉന്നത വൃത്തങ്ങളില്‍ നിന്നും അറിയുന്നത്. ബ്രിട്ടീഷ് വാഹന ഉടമസ്ഥര്‍ ആണ് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ഇന്ധന നികുതി അടക്കുന്നത്. പൌണ്ടിന് 60 പെന്‍സ് എന്ന നിരക്കില്‍.
ക്രൂഡ് ഓയില്‍ വില കൂട്ടുന്നത് കാരണം പെട്രോളിന് വില കൂട്ടാന്‍ മധ്യ യൂറോപ്പിലെ രാജ്യങ്ങള്‍ നിര്‍ബന്ധിതരാകുന്നു. വില ഇനിയും 3 പെന്‍സ് വരെ കൂടാന്‍ സാധ്യത ഉണ്ട്. ലിറ്ററിന് ശരാശരി 140.43പെന്‍സ് വരെ കൂടും. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ 2012ലും ഓയില്‍ വില കൂടും. വാഹന ഉടമകള്‍ക്ക് ഈ വില കയറ്റം താങ്ങാന്‍ പറ്റില്ല. സ്റ്റോക് മാര്‍കറ്റി അനിശ്ചിതാവസ്ഥ കാരണം കച്ചവടക്കാര്‍ തോന്നിയത് പോലെ വില കൂട്ടുകയാണ്.
രണ്ടു വര്‍ഷം മുന്‍പുള്ള വിലയില്‍ നിന്നും ഇന്നലെ രാത്രി വരെ പെട്രോളിന് ലിറ്ററിന് 23.4പെന്‍സ് വില കൂടിയിട്ടുണ്ട് . 70ലിറ്റര്‍ ടാങ്കിന്റെ ഫോര്‍ഡ് മോണ്ടിയോ പെട്രോള്‍ അടിക്കാന്‍ 78.92 പെന്‍സില്‍ നിന്നും 96.14പെന്സിലേക്ക് വില കയറി. ഡീസല്‍ കാറുകാര്‍ക്ക് ആദ്യമേ നല്ല വില അടക്കേണ്ടതുണ്ട്. ചാന്‍സലറുമായി ചര്‍ച്ച നടത്ത്താനിരിക്കുകയാണ്.
സാമ്പത്തിക സ്ഥിരത കുറയുമ്പോള്‍ നടത്താറുള്ള വാര്‍ഷിക വില കയറ്റം വേണ്ടെന്നു വച്ചിട്ടുണ്ട്. ആഗസ്റ്റിലെ നടത്താനിരുന്ന വില കയറ്റവും ഇതില്‍ പെടും. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പെട്രോളിലും ഡീസലിനും ലിറ്ററിന് അഞ്ച് പെന്‍സ് ഈ ആഴ്ച തന്നെ കുറയ്ക്കും. പക്ഷെ ആദ്യം തന്നെ വില കൂട്ടിയിട്ട് പിന്നെ കുറക്കുന്നതുകൊണ്ട് വാഹന ഉടമകള്‍ക്ക് പ്രത്യേകിച്ച് ഒരു ലാഭവും ഉണ്ടാകില്ല എന്ന് കൌണ്‍സിലര്‍മാര്‍ പരാതി പറഞ്ഞു.ഘട്ടം ഘട്ടമായി വില കൂട്ടാതെ ഒരു സ്ഥിരമായ നികുതി വക്കണം. അങ്ങനെ കൂട്ടിയിരുന്നെന്കില്‍ പെട്രോളിന് ലിറ്ററിന് പത്ത് പെന്‍സ് എന്ന നിരക്കിലായിരിക്കും വില.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല