പോലീസ് തങ്ങളുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തിയതായി സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎല്‍എയും പരാതി നല്‍കി. ടി വി രാജേഷ് നിയമസഭ സ്പീക്കര്‍ക്കും പി ജയരാജന്‍ ആഭ്യന്തര മന്ത്രിക്കുമാണ് പരാതി നല്‍കിയത്.
ഷുക്കൂര്‍ വധക്കേസില്‍ ചോദ്യം ചെയ്യുന്നതിനിടെ താന്‍ നേരത്തെ നടത്തിയ ടെലിഫോണ്‍ സംഭാഷണം പോലീസ് നേരിട്ട് കേള്‍പ്പിച്ചതായി രാജേഷ് പരാതിയില്‍ പറയുന്നു. നിയമസഭാംഗം എന്ന നിലയില്‍ തന്റെ അവകാശത്തില്‍ കൈകടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് രാജേഷിന്റെ ആവശ്യം.
മൂന്ന് മാസക്കാലമായി പാര്‍ട്ടി ഓഫീസിലും വീട്ടിലുമുള്ള തന്റെ ഫോണ്‍ ചോര്‍ത്തുകയാണെന്നാണ് പി ജയരാജന്റെ പരാതി.
ഷുക്കൂര്‍ വധക്കേസില്‍ ഇന്നലെ നാല് മണിക്കൂറോളം ടി വി രാജേഷിനെ ചോദ്യം ചെയ്തു. പി ജയരാജനെ നാളെ വീണ്ടും ചോദ്യംചെയ്യും. സാഹചര്യം വന്നാല്‍ പി ജയരാജനേയും ടി വി രാജേഷിനേയും അറസ്റ്റ് ചെയ്യുമെന്ന് കണ്ണൂര്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല