പിറവം ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിനൊപ്പമായിരിക്കും പിറവത്തെ തീരുമാനവും ഉണ്ടാകുക. മിക്കവാറും ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആകും തിരഞ്ഞെടുപ്പെന്നാണ് സൂചന.
അതേസമയം, മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനൊപ്പം ആദ്യഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെങ്കില്‍ വോട്ടെണ്ണിലിന് ഒരുപാട് നാള്‍ കാക്കേണ്ടിവരും. ഉത്തര്‍ പ്രദേശിലടക്കം പല ഘട്ടങ്ങളിലാകും തിരഞ്ഞെടുപ്പ്.
സംസ്ഥാനത്ത് പരിഷ്‌കരിച്ച വോട്ടര്‍പ്പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും. അതുകൊണ്ടുതന്നെ അതിനുശേഷം ഏത് സമയവും തിരഞ്ഞെടുപ്പ് നടത്താന്‍ പ്രയാസമില്ല. തിരഞ്ഞെടുപ്പ് ഏറെ അകലെയാണെങ്കിലും മണ്ഡലത്തിലെ പ്രമുഖ രാഷ്ട്രീയകക്ഷികള്‍ പ്രചാരണം സജീവമാക്കിയിട്ടുണ്ട്. എല്‍ഡിഎഫിന് വേണ്ടി എംജെ ജേക്കബും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അനൂപ് ജേക്കബുമാണ് മത്സരിക്കാനിറങ്ങുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല