പിറവം വലിയ പള്ളി കത്തീഡ്രല്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കം പരിഹരിച്ചു. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് തര്‍ക്കത്തിന് പരിഹാരമായത്.പള്ളിയെ കത്തീഡ്രലായി ഉയര്‍ത്താന്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുമതി നല്‍കിയിട്ടുണ്ട്. പള്ളിക്കു പുറത്തു പന്തലിട്ടു പ്രഖ്യാപനം നടത്താനാണ് ധാരണ.
മേയ് 12ന് രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കുര്‍ബാനയും അനുബന്ധ ചടങ്ങുകളും നടത്താനും ഓര്‍ത്തഡോക്സ് വിഭാഗത്തിനു ജില്ലാ ഭരണകൂടം അനുവാദം നല്കി.
മൂന്നംഗ അഭിഭാഷക സമിതിയെയാണു പ്രശ്ന പരിഹാരത്തിനായി നിയോഗിച്ചിരുന്നത്. പള്ളിത്തര്‍ക്കം പരിഹരിച്ചതോടെ ഇതുമായി ബന്ധപ്പെട്ട കേസുകള്‍ ഹൈക്കോടതിയില്‍ നിന്നു പിന്‍വലിക്കാനും തീരുമാനമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല