ആഭിചാര പ്രക്രിയകള്‍ വഴി ആള്‍ക്കാരെ വഞ്ചിച്ചതിന് 24 ഇന്ത്യക്കാരെ ഒമാനില്‍ പൊലീസ് അറസ്റ്റ് ചെയ്‌തു. 24 അംഗ സംഘത്തില്‍ 13 പേര്‍ സ്‌ത്രീകളാണ്. സംഘം താമസിച്ചിരുന്ന വീട്ടില്‍ നിന്നും തലയോട്ടികള്‍, അസ്ഥിക്കഷ്‌ണങ്ങള്‍, മാന്ത്രിക കല്ലുകള്‍ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഒരു ബിസിനസ് എന്ന നിലയിലാണ് ഇവര്‍ ആഭിചാര ക്രിയകള്‍ ചെയ്‌തു പോന്നിരുന്നത്. ഇക്കൂട്ടരില്‍ നിന്നും വഞ്ചിതനായി പണം നഷ്ടപ്പെട്ട ഒരാള്‍ നല്‍കിയ പരാതിയിന്‍മേലാണ് പൊലീസ് ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റ് റെയ്‌ഡ് ചെയ്‌തത്. 2250 ഒമാനി റിയാല്‍ ആണ് പരാതിക്കാരനില്‍ നിന്നും ഇവര്‍ അടിച്ചു മാറ്റിയത്.
ഇന്ത്യയിലെ വ്യത്യസ്‌ത വിശുദ്ധ സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച മാന്ത്രിക കല്ലുകളാണ് എന്ന തെറ്റിദ്ധരിപ്പിച്ച് ഇവ കച്ചവടം ചെയ്യുകയായിരുന്നു ഇന്ത്യന്‍ സംഘം.
ജീവിതത്തില്‍ ഭാഗ്യവും ആശ്വാസവും ഉണ്ടാകും എന്ന് വാഗ്‌ദാനം ചെയ്‌താണ് ഇവര്‍ ആളുകളെ ബിസിനസിലേക്ക് ആകര്‍ഷിച്ചത്. മാന്ത്രിക കല്ലുകളും മാന്ത്രിക പൊടിയും എന്നിങ്ങനെ അവകാശവാദത്തോടെ വലിയ വിലയ്‌ക്കാണ് ഇവരുടെ കച്ചവടം പൊടി പൊടിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല