1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2020

സ്വന്തം ലേഖകൻ: മിഷിഗൻ ഗവർണറും ഡെമോക്രാറ്റ് നേതാവും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിമർശകയുമായ ഗ്രെച്ചെൻ വിറ്റ്‌മെറെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട തീവ്ര വലതുപക്ഷ സായുധസംഘം പിടിയിൽ. വോൾവെറിൻ വാച്ച്മെൻ എന്ന സംഘടനയിലെ 7 അംഗങ്ങൾ ഉൾപ്പെടെ 13 പേരാണ് അറസ്റ്റിലായത്. 

കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഗ്രെച്ചെൻ വിറ്റ്മെർ, ട്രംപിനെതിരെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ കൊവിഡ് തടയാൻ വിറ്റ്മെർ നടപ്പാക്കിയ നിയന്ത്രണങ്ങൾക്കെതിരെ ട്രംപ് അനുകൂല സംഘങ്ങൾ ‌എതിർപ്പുമായെത്തി. അവധിക്കാല വസതിയിൽ നിന്നു ഗവർണറെ തട്ടിക്കൊണ്ടുപോയി രാജ്യദ്രോഹക്കുറ്റത്തിനു വിചാരണ ചെയ്യുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് എഫ്ബിഐ വ്യക്തമാക്കി. 

വംശീയതയെ പിന്തുണയ്ക്കുന്നതിലൂടെ ആഭ്യന്തര തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണു ട്രംപ് ചെയ്യുന്നതെന്നു ഗ്രെച്ചെൻ വിറ്റ്‌മെർ പറഞ്ഞു. യുഎസ് പ്രസിഡന്റ് സ്ഥാനാർഥി സംവാദത്തിൽ വംശീയതയെ അപലപിക്കാൻ തയാറാകാതിരുന്ന ട്രംപിന്റെ നടപടിയും അവർ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.