1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2011

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചപ്പാത്തില്‍ നടക്കുന്ന നിരാഹാര സമരം നടത്തുന്ന എം.എല്‍.എ മാരായ റോഷി അഗസ്റ്റിന്‍ കെ. അജിത്ത് എന്നിവരെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. റോഷി അഗസ്റ്റിനെ ഇന്ന് രാവിലെ 10.10നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഒമ്പാതാം ദിവസമാണ് അഗസ്റ്റിന്‍ നിരാഹാര സമരം അനുഷ്ഠിക്കുന്നത്.ആറ് ദിവസമായി നിരാഹാര സമരം തുടരുന്ന കെ. അജിത്തിനെ ഉച്ചയോടെയാണ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്.

ചപ്പാത്തില്‍ കഴിഞ്ഞ 12 ദിവസമായി സമരത്തിന്റെ വേലിയേറ്റമാണ് നടക്കുന്നത്. ഇന്ന് രാവിലെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചപ്പാത്തിലെ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് ശേഷം കോടിയേരി ബാലകൃഷ്ണനും ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും സമരപ്പന്തലില്‍ എത്തും.

ഇടതുമുന്നണി ആഹ്വാനം ചെയ്ത മനുഷ്യമതിലില്‍ പിണറായി വിജയന്‍ വണ്ടിപ്പെരിയാറിലും കോടിയേരി ബാലകൃഷ്ണന്‍ ചപ്പാത്തിലും വൈക്കം വിശ്വന്‍ കട്ടപ്പനയിലും അണിചേരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.