1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2011

ബ്രിട്ടീഷ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ബെനഫിറ്റുകള്‍ തട്ടിയെടുത്ത പോളണ്ടുകാരെ പോലീസ് അറസ്റ്റുചെയ്തു. പോളണ്ടില്‍നിന്ന് 230ഓളം പേരെയാണ് ബ്രിട്ടണിലേക്ക് കടത്തിക്കൊണ്ടുവന്നത്. ഇവര്‍ക്കെല്ലാംകൂടി രണ്ട് മില്യണ്‍ പൗണ്ട് അനധികൃത സൗജന്യങ്ങള്‍ നല്‍കേണ്ടിവന്നു എന്നതാണ് അന്വേഷണ വിധേയമാക്കിയത്. രണ്ട് വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് ഇതില്‍ ഇരുപത്തിയൊന്‍പതുപേരെ അറസ്റ്റുചെയ്തത്.

സ്കോട്ട്ലന്റ് യാര്‍ഡും പോളീഷ് പോലീസുമെല്ലാം ചേര്‍ന്നാണ് അന്വേഷണം നടത്തിവന്നത്. ബ്രിട്ടണില്‍ ജോലി വാഗ്ദാനം ചെയ്താണ് ഇവരില്‍ പലരേയും ബ്രിട്ടണിലേക്ക് കടത്തുക്കൊണ്ടുവന്നത്. ഇവരില്‍ പലരും കടുത്ത മദ്യപാനികളും പലതരത്തിലുള്ള മാനസിക രോഗങ്ങള്‍ ഉള്ളവരുമായിരുന്നു. ഇങ്ങനെ ബ്രിട്ടണിലേക്ക് കടത്തിക്കൊണ്ടുവന്നവരെക്കൊണ്ട് തെറ്റായ വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കി നികുതി ഇളവിനും മറ്റ് സൗജന്യങ്ങള്‍ക്കുമായി അപേക്ഷിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. അങ്ങനെയാണ് രണ്ട് മില്യണ്‍ പൗണ്ടോളം ഇവര്‍ സമ്പാദിച്ചത്.

ഇങ്ങനെ സമ്പാദിക്കുന്ന പണമെല്ലാം സംഘം പോളണ്ടിലുള്ള സംഘതലവന്മാര്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. എന്നാല്‍ സംശയം തോന്നിയ ചില ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. അതിനെത്തുടര്‍ന്നാണ് കാര്യമായ അന്വേഷണം നടത്തിയത്. അന്വേഷണ സംഘം ലണ്ടനില്‍നിന്ന് അഞ്ചുപേരെ പിടികൂടുകയും ചെയ്തിരുന്നു. അപ്പോഴേക്കും ബാക്കിയുള്ളവര്‍ പോളണ്ടില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. പിന്നീട് സ്കോട്ട്ലന്റ് യാര്‍ഡ് പോളീഷ് പോലീസുമായി ബന്ധപ്പെട്ടാണ് ബാക്കിയുള്ളവരെ അറസ്റ്റുചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.