1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2012

കേരള പൊലീസില്‍ 536 ക്രിമിനലുകള്‍ ഉണ്ടെന്ന് ഡി ജി പി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പട്ടികയില്‍ ഐ ജി ടോമിന്‍ തച്ചങ്കരിയും ഡി ഐ ജി ശ്രീജിത്തും ഉള്‍പ്പെട്ടിട്ടുണ്ട്. കൊലപാതകം മുതല്‍ സ്ത്രീ പീഡനം വരെയുള്ള കുറ്റകൃത്യങ്ങളില്‍ പ്രതികളായവരാണ്‌ പട്ടികയിലുള്ളത്‌.

പട്ടികയില്‍ ഉള്‍പ്പെട്ട 29 പേര്‍ വിജിലന്‍സ്‌ അന്വേഷണവും 36 പേര്‍ സിബിഐ അന്വേഷണവും നേരിടുന്നവരാണ്‌. ഏറ്റവും കൂടുതല്‍ ക്രിമിനല്‍ പൊലീസുകാര്‍ തിരുവനന്തപുരം ജില്ലയിലാണ്.ഉന്നത ഉദ്യോഗസ്ഥരടക്കം 118 പൊലീസുകാരാണ്‌ തിരുവനന്തപുരത്ത്‌ നിന്ന്‌ പട്ടികയിലുള്ളത്‌. രണ്ടാം സ്ഥാനത്ത് എറണാകുളം ജില്ലയാണ്. ഇവിടെ 62 പൊലീസുകാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് ക്രിമിനല്‍ പൊലീസുകാര്‍ ഉള്ളത്. 12 പൊലീസുകാര്‍ മാത്രമാണ് ഇവിടെ ക്രിമിനല്‍ കേസില്‍ പിടിയിലായത്.

ക്രിമിനല്‍ ലിസ്റ്റിലുള്ള പൊലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ആരഞ്ഞിരുന്നു. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ഡിജിപി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.