കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദം വളര്‍ത്തുന്നുവെന്ന് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ പ്രമേയം. ബി.ജെ.പി സംസ്ഥാന അധ്യക്ഷനാണ് ഈ വിഷയം ഉന്നയിച്ചത്. പ്രമേയത്തില്‍ വിശദമായ ചര്‍ച്ച ഇന്നുണ്ടാകും.
ഇന്നലെ ബി.ജെ.പി ദേശീയ നിര്‍വ്വാഹകസമിതി യോഗത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തിന്റെ കരടിലാണ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്റെ ആവശ്യപ്രകാരം കേരളത്തിലെ തീവ്രവാദത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാണ് വി മുരളീധരന്‍ യോഗത്തില്‍ പറഞ്ഞത്. മുസ്ലിംലീഗ് പങ്കാളിയായ യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് എന്ഡിഎഫിന്റെു തീവ്രവാദപ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നുവെന്നും വി മുരളീധരന്‍ ദേശീയ നേതൃത്വത്തോട് പറഞ്ഞു.
കേരളം, കര്‍ണ്ണാടകം, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദപ്രവര്‍ത്തനം നടത്തുന്നതായും പ്രമേയത്തില്‍ ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല