ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭയില്‍ മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രം കണ്ടത് 18 പേരാണെന്ന് പുതിയ വെളിപ്പെടുത്തല്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന നിയമസഭാ സമിതി അംഗവും ബിജെപി എംഎല്‍എയുമായ നെഹ്‌റു ഒലേക്കറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നേരത്തെ, സംഭവത്തില്‍ മൂന്ന് മന്ത്രിമാര്‍ രാജിവച്ചിരുന്നു. ഇവരെ കൂടാതെ 15 സാമാജികര്‍ കൂടി സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പുതിയ വെളിപ്പെടുത്തല്‍. അശ്ലീല ചിത്രം കണ്ടവരില്‍ പ്രതിപക്ഷ അംഗങ്ങളുമുണ്‌ടെന്നും ഒലേക്കര്‍ പറയുന്നു. ബിജെപി, കോണ്‍ഗ്രസ്, ജനതാദള്‍ എസ് എന്നീ പാര്‍ട്ടികളെ എംഎല്‍എമാരെല്ലാം അശ്ലീലം കണ്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്.
മന്ത്രിമാര്‍ സഭയില്‍ അശ്ലീല ചിത്രം കാണുന്ന രംഗങ്ങള്‍ ടിവി ചാനലുകള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് മൂന്ന് മന്ത്രിമാര്‍ രാജിവച്ചത്. ലക്ഷ്മണ്‍ സവാദി, സിസി പാട്ടീല്‍, കൃഷ്ണ പാല്‍മര്‍ എന്നീ മന്ത്രിമാരായിരുന്നു രാജിവച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല