1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2011

ഗ്രീസിനും പുറമെ പോര്‍ച്ചുഗല്‍,അയര്‍ലണ്ട് എന്നീ രാജ്യങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കേണ്ടി വരുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ പൌണ്ട് വില ഇടിയുന്നു.ഒരു മാസം മുന്‍പ് 73.50 രൂപ വിലയുണ്ടായിരുന്ന പൌണ്ടിന്റെ ഇന്നലത്തെ വില 70.70 രൂപയാണ്.ഒരു മാസം മുന്‍പ് 65 രൂപ വിലയുണ്ടായിരുന്ന യൂറോയുടെ ഇന്നലത്തെ വില 63 രൂപയാണ്.

മാസങ്ങള്‍ക്ക് മുന്‍പ് ബില്ല്യന്‍ കണക്കിന് യൂറോയുടെ സഹായം നേടിയ രാജ്യങ്ങളാണ് പോര്‍ച്ചുഗലും അയര്‍ലണ്ടും
ഗ്രീസിനു സംഭവിച്ചതു പോലെ ഈ രാജ്യങ്ങള്‍ക്കും സംഭവിച്ചാല്‍ സഹായിക്കാന്‍ ഇനിയും ബില്ല്യനുകള്‍ വേണ്ടി വരും
ഇത്തരത്തില്‍ പണമോഴുക്കുന്നതില്‍ യൂറോ സോണിലെ അംഗരാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്.ഇനി കൂടുതലായി ആര്‍ക്കും പണം നല്‍കില്ലെന്ന സൂചന ബ്രിട്ടന്‍ നല്‍കിക്കഴിഞ്ഞു.

ഇത്തരത്തില്‍ രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടായില്‍ അത് യൂറോ സോണിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും.അതിനിടെ കൂടുതല്‍ അധികാരങ്ങള്‍ യൂറോ പാര്‍ലമെന്റില്‍ നിന്നും ബ്രിട്ടന് തിരികെ നല്‍കണമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.ജര്‍മനി ആണെങ്കില്‍ സ്വന്തം നിലയില്‍ പഴയ കറന്‍സി അച്ചടിക്കാനും തുടങ്ങിക്കഴിഞ്ഞു.ജോലി ലഭിക്കാത്ത മറ്റു യൂറോപ്യന്‍ രാജ്യക്കാര്‍ തങ്ങളുടെ രാജ്യം വിടണമെന്ന ആവശ്യം ഹോളണ്ടും ഉയര്‍ത്തിക്കഴിഞ്ഞു.

എന്തായാലും യൂറോപ്പിലെ ഈ അസ്ഥിരത യൂറോ സോണിന്റെയും യൂറോ കറന്‍സിയുടെയും ഒപ്പം പൌണ്ട് വിലയെയും സാരമായി ബാധിക്കുമെന്നു വേണം കരുതാന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.