പ്രണബ് കുമാര്‍ മുഖര്‍ജി ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. എതിരാളിയായ പി.എ സാങ്മക്കെതിരെ 70 ശതമാനത്തോളം വോട്ട് നേടിയ പ്രണബ് വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.
പശ്ചിമ ബംഗാളില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് പ്രണബ് മുഖര്‍ജി. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ വോട്ടുകളും പ്രണബിന് ലഭിച്ചു. ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍ നിന്നുള്ള ഭൂരിഭാഗം വോട്ടുകളും അദ്ദേഹത്തിന് തന്നെയായിരുന്നു.
ഈ മാസം 25 ന് അദ്ദേഹം സത്യപ്രതിഞ്ജ ചെയ്ത് അധികാരമേല്‍ക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ സത്യവാചകം ചൊല്ലിക്കോടുക്കും. അന്ന് ഉച്ചതിരിഞ്ഞ് രാഷ്ട്രപതി പ്രതിഭപാട്ടീല്‍ പടിയിറങ്ങും.
രണ്ടാം യു.പി.എ സര്‍ക്കാറില്‍ ധനകാര്യ മന്ത്രിയായിരുന്ന പ്രണബ് മന്ത്രി സ്ഥാനം രാജിവെച്ചാണ് രാഷ്ട്രപതി സ്ഥാനാര്‍ഥി ആയത്. എന്‍.സി.പിയില്‍ നിന്നും രാജിവെച്ചാണ് പി.എ സാങ്മ പ്രണബിനെതിരെ മല്‍സരിച്ചത്. ഭൂരിഭാഗം പാര്‍ട്ടികളും പ്രണബിനെ പിന്തുണച്ചിരിക്കെ വോട്ടെണ്ണല്‍ കേവലം ഔദ്യാഗിക നടപടി മാത്രമായിരുന്നു. 72 ശതമാനം എം.പി-എം. എല്‍.എമാരാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല