1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 2, 2011

കാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ മറ്റൊരു രോഗത്തിന്റെ കാര്യത്തിലും ഇല്ലാത്ത തരത്തില്‍ വല്ലാത്തൊരു ഭയമാണ് എല്ലാവര്‍ക്കുമുള്ളത്. കാന്‍സര്‍ വന്നാല്‍ അതോടെ എല്ലാം കഴിഞ്ഞു എന്നാണ് നമ്മള്‍ ധരിച്ചു വച്ചിരിക്കുന്നതും, ഇത് ഒരു പരിധിവരെ ശരിയുമാണ്. യൂറോപ്പില്‍ മറ്റു രാജ്യങ്ങളിലെ സ്ത്രീകളെ വെച്ച് നോക്കുമ്പോള്‍ കാന്‍സര്‍ ഉണ്ടാകാനും അതുവഴി മരണപ്പെടാനും ഏറ്റവും കൂടുതല്‍ സാധ്യത ബ്രിട്ടീഷ് സ്ത്രീകള്‍ക്കാണെന്നുള്ള ബ്രിട്ടീഷുകാരെ ആശങ്കയിലാഴ്ത്തുന്ന ഗവേഷണ ഫലം ഇതാ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നു.

അമിതമായ മദ്യപാനവും ഭാരവുമാണ് ഇതിനു പ്രധാന കാരണങ്ങള്‍ എന്നാണ് പഠനം നടത്തിയ അന്താരാഷ്‌ട്ര കാന്‍സര്‍ ഗവേഷണ സമിതി പറയുന്നത്. ഇവരുടെ കണക്കു പ്രകാരം 75 വയസ്സിനു മുന്പ് കാന്‍സര്‍ വരാനും അതുവഴി മരണപ്പെടാനും ബ്രിട്ടനിലെ സ്ത്രീകള്‍ക്ക് 25.1 ശതമാനം സാധ്യതയാനുള്ളത്. യൂറോപ്പിലെ മൊത്തം സ്ത്രീകളില്‍ ഇതിന് സാധ്യത 21.4 ശതമാനമാണ് എന്നിരിക്കെ 17 ശതമാനം അധികം സാധ്യതയാണ് ബ്രിട്ടീഷ് സ്ത്രീകളില്‍ കാണുന്നത്.

ഇതോടപ്പം തന്നെ 10 .6 ശതമാനം സ്ത്രീകളില്‍ കാന്‍സര്‍ വന്നു മരണപ്പെട്ടപ്പോള്‍ യൂറോപ്പില്‍ മൊത്തം ഇങ്ങനെ മരണപ്പെട്ടവര്‍ 9 .4 ശതമാനം മാത്രമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു, ഇത് 13 ശതമാനം അധികമാണ്. എന്നാല്‍ ബ്രിട്ടനിലെ പുരുഷന്മാരുടെ കാര്യത്തില്‍ 75 വയസ്സിനു മുന്‍പ് കാന്‍സര്‍ വന്നു മരണപ്പെടാനുള്ള സാധ്യത യൂറോപ്പിലെ മൊത്തം സാധ്യതയേക്കാള്‍ 6 ശതമാനം കുറവാണ്. ലോക കാന്‍സര്‍ ഗവേഷണ ഫണ്ട്‌ പറയുന്നത് 80,000 പേരുടെ കാന്‍സര്‍ സാധ്യത അവര്‍ കൂടുതല്‍ ആരോഗ്യപരമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് വഴിയും, ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നത് വഴിയും, നിയന്ത്രിതമായ ആഹാരം കഴിക്കുന്നതും വ്യായാമവും ചെയ്യുന്നത് വഴിയും ഇല്ലാതാക്കാമെന്നാണ്.

പല കാന്‍സറുകളും അമിതഭാരത്തിന്റെ ഫലമായി ഉണ്ടാകുന്നതാണ്. ഭക്ഷണ കാര്യത്തിലെ ചിട്ടപ്പെടുത്തലുകള്‍ കാന്‍സറിനെ പ്രധിരോധിക്കാന്‍ സഹായിക്കും. പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പ്രാധാന്യമുള്ള നാടന്‍ ഭക്ഷണശീലങ്ങള്‍ സ്വീകരിക്കുക എന്നതാണ് ഇക്കാര്യത്തില്‍ ഏറ്റവും പ്രധാനം. ഭക്ഷണം ചിട്ടപ്പെടുത്തിയാല്‍ പിന്നെ കാന്‍സര്‍ വരികയേ ഇല്ല എന്നു പറയാനാവില്ല. എന്നാല്‍ മൂന്നിലൊന്നോളം പേരിലും കാന്‍സറുണ്ടാവാന്‍ കാരണം തെറ്റായ ഭക്ഷണച്ചിട്ടകളാണെന്നു കണ്ടെത്തിയിട്ടുണ്ട്. കാന്‍സറിനെ പ്രധിരോധിക്കാന്‍ ചില വഴികളിതാ

1.ബീഫ്‌ , പന്നിയിറച്ചി തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

2 ഹോര്‍മോണ്‍ കുത്തിവെച്ചു വളര്‍ത്തുന്ന ബ്രോയിലര്‍ ചിക്കനേക്കാള്‍ നല്ലത് നാടന്‍ കോഴിയുടെ ഇറച്ചിയാണ്.

3. ചിക്കന്‍ പാചകത്തിനൊരുക്കുമ്പോള്‍ തൊലി പൂര്‍ണമായും നീക്കം ചെയ്തു എന്ന് ഉറപ്പു വരുത്തുക.

4. ഏതു ഭക്ഷ്യവസ്തുവായാലും എണ്ണയില്‍ പാചകം ചെയ്യുന്ന രീതി ഒഴിവാക്കുക.

5. ചിപ്‌സുകള്‍,വറുത്ത പലഹാരങ്ങള്‍ തുടങ്ങിയവ കഴിവതും ഒഴിവാക്കുക.

6. ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് അങ്ങേയറ്റം അപകടകരമാണ്.

7.ടിന്നിലടച്ച ഭക്ഷണങ്ങള്‍, പായ്ക്കറ്റിലാക്കി ലഭിക്കുന്ന ചിപ്‌സുകള്‍, കുട്ടികളെ ലക്ഷ്യമാക്കി വരുന്ന വറവു
പലഹാരങ്ങള്‍ എന്നിവയൊക്കെ പല തരത്തില്‍ കാന്‍സര്‍ സാധ്യത കൂട്ടുന്നവയാണ്.

കാന്‍സര്‍ തടയാന്‍ ചില മുന്‍കരുതല്‍ കൂടി എടുക്കാം ഉദാഹരണത്തിന്..

1. മദ്യപാനം ഒഴിവാക്കുക

2. പുകയില ഉപയോഗം പൂര്‍ണമായും ഒഴിവാക്കുക.

3. കഴിവതും സസ്യാഹാരത്തിന് പ്രാധാന്യം നല്‍കുക. സസ്യേതരഭക്ഷണങ്ങളില്‍ മീനിനു പ്രാധാന്യം കല്പിക്കാം.

4. മാട്ടിറച്ചിയും മറ്റും പരമാവധി ഒഴിവാക്കുക.

5. മൃഗക്കൊഴുപ്പുകള്‍ കഴിവതും ഒഴിവാക്കുക.

6. വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണം, ഫാസ്റ്റ്ഫുഡ്,ടിന്നിലടച്ച ഭക്ഷ്യ ഇനങ്ങള്‍, ചിപ്‌സ്ുകള്‍ എന്നിവ വേണ്ടെന്നുവെക്കുക.

7. ഭക്ഷണം പലതവണ തണുപ്പിച്ചും ചൂടാക്കിയും കഴിക്കുന്ന രീതി ഒഴിവാക്കുക.

8. കരിഞ്ഞതോ പുകഞ്ഞതോ ആയ ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുക.

9. ഉപ്പ് അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക.

10. കീടനാശിനികള്‍ ചേര്‍ത്ത പച്ചക്കറികളും പഴങ്ങളും രണ്ടുമണിക്കൂറോളം വെള്ളത്തിലിട്ട് നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.കീടനാശിനികള്‍ ചേരാത്തവ കിട്ടുമെങ്കില്‍ അതുമാത്രം ഉപയോഗിക്കുക.

11. പൂപ്പല്‍ പിടിച്ച ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കുക. കടലയിലുള്ള ചിലയിനം പൂപ്പലുകള്‍ പ്രത്യേകിച്ച് കാന്‍സറുണ്ടാക്കുന്നവയാണ്.

12. കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത പലഹാരങ്ങള്‍, സാക്കറിന്‍ പോലെ അതിമധുരം ചേര്‍ത്തയിനങ്ങള്‍ എന്നിവ ഒഴിവാക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.