1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2012

ജിന്ന് കയറിയെന്ന് ആരോപിച്ച് ആറ് മാസം ഗര്‍ഭിണിയായിരുന്ന ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവടക്കം നാല് പേര്‍ക്ക് ജയില്‍ ശിക്ഷ. 21 വയസുക്കാരിയായ നൈല മുംതാസാണ് ഭര്‍ത്താവിന്റേയും ബന്ധുക്കളുടേയും ക്രൂരതയെ തുടര്‍ന്ന് മരണമടഞ്ഞത്. നൈലയുടെ മരണത്തെ തുടര്‍ന്ന് പിടിയിലായ നാല് പേര്‍ക്കും കൂടി കോടതി 58 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു.

നൈലയുടെ ഭര്‍ത്താവ് മുഹമ്മദ് തുസാഫ് മുംതാസ് ഇയാളുടെ മാതാപിതാക്കളായ സിയ ഉള്‍ ഹഖ്, സല്‍മ അസ്ലം, സഹോദരി ഭര്‍ത്താവ് ഹമാദ് ഹസ്സന്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഗര്‍ഭിണിയായ നൈലയുടെ ശരീരത്ത് പിശാച് ബാധയുണ്ടെന്ന് പറഞ്ഞാണ് നാലുപേരും കൂടി ഇവരെ കഠിനമായി പീഡിപ്പിച്ചത്. തുടര്‍ന്ന് ബാധയെ ഒഴിപ്പിക്കാനായി നൈലയെ മൂന്നു പേര്‍ ചേര്‍ന്ന് ബലമായി പിടിച്ചു വെയ്ക്കുകയും നാലാമത്തെ ആള്‍ ശ്വാസം മുട്ടിച്ച്‌കൊല്ലുകയുമായിരുന്നു. നൈല സ്വയം ശ്വാസം മുട്ടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ആദ്യം ഇവര്‍ മൊഴി കൊടുത്തത്.

ബര്‍മ്മിംഗ്ഹാമിലെ ഹാന്‍ഡ്‌സ് വര്‍ത്ത് വുഡിലെ വീട്ടില്‍ വച്ചാണ് ബന്ധുക്കള്‍ ചേര്‍ന്ന് നൈലയെ ശ്വാസം മുട്ടിച്ച് കൊന്നത്. എന്നാല്‍ ആത്മഹത്യയാണെന്ന് കരുതിയിരുന്ന മരണം നൈലയുടെ മതാപിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് പുനരന്വേഷിച്ചത്. മൂന്ന് മാസത്തെ വിചാരണയ്ക്ക് ശേഷം കോടതി ഇവര്‍ കുറ്റക്കാരാണന്ന് കണ്ടെത്തിയിരുന്നു. ഇന്നലെയാണ് ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കികൊണ്ട് കോടതി ശിക്ഷ വിധിച്ചത്.

കഴുത്തിന് ചെറിയ തകരാറുളള മുഹമ്മദ് മുതാംസും കുടുംബവും വര്‍ഷങ്ങളായി യുകെയിലാണ് താമസം. വികലാംഗനായതു കാരണം പാകിസ്ഥാനില്‍ നിന്നാണ് മുംതാസ് നൈലയെ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന ഭാര്യയുമായി യുകെയിലേക്ക് വരുകയായിരുന്നു. ഒരു വര്‍ഷത്തിന് മുന്‍പായിരുന്നു ഇവരുടെ വിവാഹം. മരിക്കുന്നതിന് തലേദിവസം രാത്രി നൈല തന്റെ മാതാപിതാക്കളെ ഫോണി വിളിച്ചിരുന്നു. പാകിസ്ഥാനിലേക്ക് ഒറ്റയ്ക്ക് പോയപ്പോഴാണ് നൈല ഗര്‍ഭിണി ആയതെന്നാണ് ഭര്‍ത്താവും വീട്ടുകാരും പറയുന്നതെന്ന് നൈല അപ്പോള്‍ മാതാപിതാക്കളെ അറിയിച്ചിരുന്നു. ശബ്ദം പതറിയിരുന്നതായും മാതാപിതാക്കള്‍ അറിയിച്ചു. നൈലയ്ക്ക് ഇംഗ്ലീഷ് അറിയില്ലായിരുന്നു എന്നും പോലീസ് കണ്ടെത്തിയട്ടുണ്ട്.

നൈല സ്വയം ശ്വാസം മുട്ടിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ബാക്കിയുള്ളവര്‍ നൈലയെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും കോടതിയില്‍ മൊഴി നല്‍കി. ആബോധാവസ്ഥയിലായ നൈലയെ ആംബുലന്‍സ് സ്റ്റാഫ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അധികം വൈകാതെ തന്നെ നൈല മരിക്കുകയായിരുന്നു. എന്നാല്‍ പ്രതികള്‍ അസത്യമാണ് പറയുന്നതെന്ന് കോടതി നീരീക്ഷിച്ചു. ഒരാള്‍ സ്വയം ശ്വാസം മുട്ടിച്ച് മരിക്കാന്‍ ശ്രമിച്ചു എന്നു പറയുന്നതിലെ വാസ്തവം എത്രത്തോളമുണ്ടന്ന് കോടതി ചോദിച്ചു.

നൈലയുടെ ശരീരത്തില്‍ ജിന്ന് കയറിയതായും അതൊഴിപ്പിക്കാനുളള ശ്രമത്തിനിടെയാണ് നൈല കൊല്ലപ്പെട്ടതെന്നും വാദി ഭാഗം വാദിച്ചു. എന്നാല്‍ കൊല്ലാനുളള ഉദ്ദേശമൊന്നും ഉണ്ടായിരുന്നില്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മുംതാസിന്റെ മാതാപിതാക്കളായ സിയ ഉള്‍ ഹഖിനും സല്‍മാ അസ്ലത്തിനും 15 വര്‍ഷത്തെ വീതം തടവും നൈലയുടെ ഭര്‍ത്താവായ മുംതാസിനും മുംതാസിന്റെ സഹോദരി ഭര്‍ത്താവായ ഹമാദ് ഹസ്സനും 14 വര്‍ഷത്തെ വീതം തടവുമാണ് ലഭിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.