ലണ്ടനില്‍ ജനിക്കുന്ന കുട്ടികളില്‍ മിക്കവരുടെയും മാതാവോ പിതാവോ വിദേശി ആണെന്നുള്ള റിപ്പോര്‍ട്ട് അടുത്തിടെ പുറത്ത് വന്നിരുന്നു. ഏതാണ്ട് ഇതോട് ചേര്‍ത്ത് വായിക്കാവുന്ന ഒരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നിരിക്കുന്നത്. പ്രൈമറി സ്കൂളിലെ എഴുന്നൂറ് വിദ്യാര്‍ഥികളില്‍ വെറും ഇരുപത്തിയാറു പേര്‍ മാത്രമാണ് ഇംഗ്ലീഷ് ആദ്യ ഭാഷയായി ഉപയോഗിക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ബ്രാഡ്‌ഫോര്‍ഡ് പ്രദേശത്തില്‍ പഠിക്കുന്ന കുട്ടികളില്‍ 57 ശതമാനം പേര്‍ മാത്രമാണ് ഇംഗ്ലീഷ് ആദ്യഭാഷയായി സംസാരിക്കുന്നത്.
നഗരത്തിലെ സ്കൂളുകളില്‍ 140 വ്യത്യസ്ത മാതൃഭാഷകള്‍ സംസാരിക്കുന്നുണ്ട്. ബാര്‍ക്കരേണ്ട് റോഡിലുള്ള ബൈറണ്‍ പ്രൈമറി സ്കൂളിലെ 93.5 ശതമാനം സ്കൂള്‍ കുട്ടികളും മറ്റു ഭാഷകളാണ് ആദ്യഭാഷയായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവിടുത്തെ മൂന്നില്‍ രണ്ടു പേരും പാക്കിസ്ഥാനി പൂര്‍വികത്വം അവകാശപ്പെടാവുന്നവരാണ്. ബാക്കിയുള്ളവര്‍ ബംഗ്ലാദേശികളും കുറച്ചുപേര്‍ ബ്രിട്ടീഷുകാരുമാണ്. നഗരത്തിലുള്ള 54,146 വിദ്യാര്‍ഥികളില്‍ 23,000ഓളം പേര്‍ വിദേശ ഭാഷയാണ് പ്രാദേശിക ഭാഷയായി ഉപയോഗിക്കുന്നത്.
ലണ്ടന്‍, സ്ലോ, ലുട്ടന്‍, ലെസിസ്റ്റര്‍ എന്നിവിടങ്ങളിലാണ് ഇംഗ്ലീഷ് മാതൃ ഭാഷയായി പഠിക്കുന്ന വിദ്യാര്‍ഥികളുടെ അനുപാതം കൂടുതലായി കണ്ടു വരുന്നത്. ബ്രാഡ് ഫോര്‍ഡിലെ മൂന്നില്‍ ഒരാള്‍ പഞ്ചാബി, ഉര്‍ദു, ബംഗാളി, ഹിന്ദ്കോ എന്നിവയാണ് സംസാരിക്കുന്നത്. ഈ ഭാഷകളെല്ലാം തന്നെ പാക്കിസ്ഥാനിലെ സാധാരണ ഭാഷകളാണ്. കിഴക്കന്‍ യൂറോപ്പിലെയും വടക്കന്‍ യൂറോപ്പിലെയും ഭാഷകളായ സ്ലോവാക്, പോളിഷ്, ലാത്വിയന്‍, റഷ്യന്‍ ഏഷ്യന്‍ ഭാഷകളായ ചൈനീസ്, ബര്‍മീസ്, ഫിലിപ്പീന തുടങ്ങിയ ഭാഷകളും സംസാരിക്കുന്നവരും ഏറെയാണ്.
രാജ്യത്തെ ഏറ്റവും മികച്ച സ്കൂളുകളില്‍ 25 ശതമാനവും ഇതേ പ്രശ്നത്താല്‍ വലയുന്നുണ്ട്. എന്നാല്‍ മിക്ക വിദഗ്ദ്ധരുടെയും കണ്ടുപിടുത്തം മറ്റൊന്നാണ്. കുട്ടികള്‍ക്ക് ഒരേ സമയം രണ്ടും മൂന്നും ഭാഷകളില്‍ സംസാരിക്കുവാനുള്ള കഴിവായാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് എന്നാണു പലരും പറയുന്നത്. ബ്രാ ഫോര്‍ഡിലെ കൌണ്‍സിലര്‍ ആയ റാല്‍ഫ് ബെറി പറയുന്നത് ഇപ്പോഴും പല സ്കൂളുകളും വിദ്യാര്‍ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനക്കുറവിനാല്‍ കഷ്ട്പ്പെടുന്നുണ്ട്. എന്നിരുന്നാലും എല്ലാ വിദ്യാര്‍ഥികളും ഇംഗ്ലീഷ് ഭാഷയില്‍ വഴക്കമുണ്ടായിരിക്കെണ്ടതിന്റെ ആവശ്യകത കൌണ്‍സിലര്‍ റോഗെര്‍ ഐം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല