1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2012


ലണ്ടന്‍: ബിബിസി പ്രക്ഷകര്‍ക്ക് പുതിയ കാഴ്ചവിരുന്ന സമ്മാനിച്ചുകൊണ്ട് ചാള്‍സ് രാജകുമാരന്‍ വാര്‍ത്താ അവതാരകനായി. കഴിഞ്ഞ ദിവസത്തെ ഉച്ചയ്ക്കും വൈകുന്നേരവുമുളള ന്യൂസ് ബുളളറ്റിനില്‍ കാലാവസ്ഥാ വാര്‍ത്തകള്‍ വായിച്ചുകൊണ്ടാണ് ചാള്‍സ് രാജകുമാരന്‍ പ്രക്ഷകരെ അത്ഭുതപ്പെടുത്തിയത്. ബിബിസി സ്‌കോട്ട്‌ലാന്‍ഡ് സംപ്രക്ഷണം ആരംഭിച്ചതിന്റെ അറുപതാം വാര്‍ഷികാഘോഷങ്ങള്‍ക്കായി ഗ്ലാസ്‌ഗോയിലെ സ്റ്റുഡിയോയില്‍ എത്തിയതായിരുന്നു ചാള്‍സ് രാജകുമാരനും പത്‌നി കാമില്ലയും.

ക്യാമറയ്ക്ക് മുന്നില്‍ അത്രകണ്ട് സന്തോഷവാനായി നില്‍ക്കാന്‍ ചാള്‍സിനായില്ലങ്കിലും ഒഴുക്കോടെ വാര്‍ത്ത അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി. കാമില്ലയും അതേ ബുളളറ്റിന്‍ തന്നെ അവതരിപ്പിച്ചു. വര്‍ഷങ്ങളായി വാര്‍ത്ത വായിച്ച് പരിചയമുളളവരെപോലെയാണ് ഇരുവരും വാര്‍ത്ത അവതരിപ്പിച്ചതെന്നും ചാള്‍സ് രാജകുമാരന്റെ ഉപസംഹാരം തനിക്ക് ശരിക്കും ഇഷ്ടപ്പെട്ടന്നും ബിബിസിയില്‍ കാലാവസ്ഥാ വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന സ്റ്റാവ് ഡാനോസ് അറിയിച്ചു.

വോയ്‌സ് റെക്കോര്‍ഡിംഗ് എക്‌സര്‍സൈസിലും ബിബിസിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ക്വിസ് പരിപാടിയായ എഗ്ഗ്‌ഹെഡ്‌സിന്റെ ഷൂട്ടിങ്ങിലും രാജദമ്പതികള്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.