സൈനിക പരിശീലനത്തിലേര്‍പ്പെട്ട ഹാരി രാജകുമാരനെ താലിബാന്‍ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയാല്‍ എന്തുണ്ടാവും? എന്തായാലും ഇതിനായുള്ള കഠിന പരിശ്രമത്തിലാണ് താലിബാന്‍ എന്ന് വ്യക്തം. എന്ത് വിലകൊടുത്തും ഹാരിയെ വധിക്കുമെന്നാണ് താലിബാന്റെ പുതിയ വെല്ലുവിളി.
ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയെ വധിക്കുവാനോ പിടികൂടുവാനോ എല്ലാ ശക്തിയും ഉപയോഗിക്കുമെന്നു താലിബാന്‍ പറഞ്ഞു. ഹാരി അഫ്ഗാനില്‍ തിരിച്ചെത്തിയാലുടന്‍ ഇതു സംഭവിക്കും. പിടികൂടിയാല്‍ മറ്റു തടവുകാരോടെന്ന പോലെ ഹാരിയോടും പെരുമാറുമെന്നു താലിബാന്‍ വക്താവ് സൈബുള്ള മുജാഹിദ് പറഞ്ഞു.
ബ്രിട്ടീഷ് റോയല്‍ സൈന്യത്തിലെ അപാഷെ ഹെലികോപ്റ്റര്‍ പൈലറ്റാണു ഹാരി. നാലു മാസത്തേക്കു ഹെല്‍മന്ദ് പ്രവിശ്യയില്‍ ഹാരി സേവനം അനുഷ്ഠിക്കേണ്ടി വരുമെന്നു റിപ്പോര്‍ട്ടുണ്ട്. ഇതിനു പിന്നാലെയാണു താലിബാന്‍റെ ഭീഷണി. 2008 ല്‍ രണ്ടു മാസത്തോളം ഹാരി അഫ്ഗാനില്‍ ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല