1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 10, 2011

നഷ്ടത്തിലായ എന്‍എച്ച്എസിനെ സ്വകാര്യ കമ്പനി ഏറ്റെടുക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ അല്‍പ്പം ആശ്ച്ചര്യപ്പെടാന്‍ കാരണമുണ്ട്, കാരണം മുങ്ങാന്‍ പോകുന്ന തോണിയില്‍ ആരെങ്കിലും കാലെടുത്തു വെക്കുമോ എന്നതുകൊണ്ട്‌ തന്നെ എന്നാല്‍ ഈ വാര്‍ത്തയില്‍ വാസ്ഥവം ഇല്ലാതെയില്ല. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് കീഴില്‍ പ്രവര്‍ത്തിച്ച് നഷ്ടത്തിലോടുന്ന ആശുപത്രികളെ ഏറ്റെടുക്കാന്‍ ഒരു സ്വകാര്യ കമ്പനിക്ക് ഇന്ന് മുതല്‍ ദേശീയ ട്രഷറി അനുമതി നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുന്നത്.

കേംബ്രിഡ്ജ് ഷെയറിലെ ഹിന്‍ചിംഗ്ബ്രൂക്ക് ആശുപത്രി ഏറ്റെടുക്കാന്‍ ബ്രിട്ടനിലെ ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ സ്ഥാപനമായ സര്‍ക്കിളിന് അനുമതി നല്‍കിയതോടെയാണ് ഇത്. ജോണ്‍ലൂയിസ് മാതൃകയില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് പങ്കാളിത്തം നല്‍കുന്ന സ്ഥാപനമാണ് സര്‍ക്കിള്‍. അതേസമയം ഡേവിഡ് കാമറൂണിന്റെ ആരോഗ്യ പരിപാലന പരിഷ്‌കരണങ്ങളാണ് ആശുപത്രിയെ സ്വകാര്യവല്‍ക്കരിക്കുന്നതെന്ന് ആരോപിക്കുന്ന ഒരു വിഭാഗം ജീവനക്കാരും അവരുടെ സംഘടനകളും ഇതിനെ എതിര്‍ക്കുന്നുണ്ട്. തീവ്ര പരിചരണവും ഗര്‍ഭസംബന്ധമായ പ്രശ്‌നങ്ങളും അടിയന്തര സേവനവും നല്‍കേണ്ട അവസ്ഥകളെക്കുറിച്ച് സ്വകാര്യ കമ്പനികള്‍ ബോധവാന്‍മാരായിരിക്കില്ല എന്നാണ് ആരോഗ്യസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ സംഘടനകള്‍ പറയുന്നത്.

നിലവില്‍ എന്‍ എച്ച് എസിന്റെ ചില ആശുപത്രികളുടെ പരിമിത യൂണിറ്റുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് കീഴിലാണ് പ്രവര്‍ത്തി്ക്കുന്നത്. ചികിത്സാ കേന്ദ്രങ്ങള്‍, ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന വിഭാഗങ്ങള്‍ എന്നിവയാണ് അവ. എന്നാല്‍ ഒരു സ്വകാര്യ കമ്പനിക്കും ആശുപത്രിയുടെ പൂര്‍ണ നിയന്ത്രണം ഇന്നുവരെ ലഭ്യമായിട്ടില്ല. വാര്‍ഷിക വരവായ ഒമ്പത് കോടി പൗണ്ട് എന്ന റെക്കോര്‍ഡ് തുകയില്‍ നിന്ന് ഈ ആശുപത്രി 3.9 കോടി പൗണ്ടിന്റെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്.

തുടര്‍ന്ന് 2006ല്‍ ആശുപത്രി അടച്ചുപൂട്ടാന്‍ നീ്ക്കം നടത്തിയെങ്കിലും ജനരോഷത്തെ തുടര്‍ന്ന് അത് വേണ്ടെന്ന് വച്ചു. നിയന്ത്രണം ലഭിക്കുന്നതോടെ ആശുപത്രിയുടെ പ്രവര്‍ത്തന രീതി ക്രമീകരിക്കാനും ജീവനക്കാരെ നിയമിക്കാനുമുള്ള അധികാരങ്ങളാണ് സര്‍ക്കിളിന് വന്നു ചേരുക. ഏതായാലും ഈ നീക്കം സാമ്പത്തിക പാരാധീനത നേരിടുന്ന ആശുപത്രികളെ സ്വകാര്യവല്‍ക്കരിക്കാനുള്ള ആദ്യ പടിയായാണ് നിരീക്ഷകര്‍ കാണുന്നത്. ഈ വേനല്‍ക്കാല പാര്‍ലമെന്റ് സമ്മേളനത്തില്‍ ആരോഗ്യ മന്ത്രി എന്‍ എച്ച് എസ് ട്രസ്റ്റില്‍ നിന്നും ഓഡിറ്റ് റിപ്പോര്‍ട്ട് സ്വീകരിക്കുന്നതോടെ ആശുപത്രിയുടെ സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.