അന്തരിച്ച സംഗീതകാരന്‍ ഭൂപന്‍ ഹസാരികയ്ക്കും കാര്‍ട്ടൂണിസ്റ് മരിയോ മിറാന്‍ഡയ്ക്കും ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതിയായിട്ടാണ് ഇരുവര്‍ക്കും ബഹുമതി നല്‍കുക. ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന് പത്മശ്രീ ലഭിച്ചിട്ടുണ്ട്. നിലവില്‍ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനാണ് പ്രിയദര്‍ശന്‍.
മുന്‍ ഗവര്‍ണര്‍ ടി.വി രാജേശ്വര്‍, ഡോ. കാന്ദിലാല്‍ ഹസ്തിമാല്‍ സഞ്ചേതി, കെ. ജി സുബ്രഹ്മണ്യന്‍ എന്നിവരും പത്മവിഭൂഷന്‍ പുരസ്‌കാരത്തിന് അര്‍ഹരായി. വയലിനിസ്റ്റ് എം.എസ് ഗോപാലകൃഷ്ണന്‍, ഡോ. തൃപ്പൂണിത്തറ വിശ്വനാഥന്‍ ഗോപാലകൃഷ്ണന്‍, ചലച്ചിത്ര സംവിധായിക മീരാനായര്‍, കാര്‍ഡിയോളജിസ്റ്റ് ഡോ. ദേവി പ്രസാദ് ഷെട്ടി, ചലച്ചിത്രതാരം ഷബ്‌ന ആസ്മി എന്നിവരടക്കം 27 പേര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശന്‍, കലാമണ്ഡലം ശിവന്‍ നമ്പൂതിരി, ഡോ. വി. ആദി മൂര്‍ത്തി, ഡോ. ജെ. ഹരീന്ദ്രന്‍ നായര്‍ എന്നിവര്‍ക്ക് പത്മശ്രീ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഇവരടക്കം 77 പേര്‍ക്കാണ് ഈവര്‍ഷം പത്മശ്രീ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. 19 പേര്‍ വനിതകള്‍ അടക്കം 109 പേര്‍ക്കാണ് ഈവര്‍ഷം പത്മഅവാര്‍ഡുകള്‍ ലഭിച്ചത്. മാര്‍ച്ച് , ഏപ്രില്‍ മാസങ്ങളിലായി രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല