1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2012

നമ്മുടെ ജീവിത ചിലവുകള്‍ ഉയര്‍ന്നു കൊണ്ടിരിക്കയാണ്. മിക്ക ഉത്പന്നങ്ങള്‍ക്കും വില ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതനുസരിച്ച് വരവ് കൂടുന്നില്ല എന്നതാണ് ജനങ്ങള്‍ക്കിടയില്‍ പ്രശ്നമുണ്ടാക്കുന്നത്. പ്രത്യേകിച്ച് സാമ്പത്തികമായി പ്രതിസന്ധി നില നില്‍ക്കുന്നതിനാല്‍ പലരും ജോലി ലഭിക്കാതെ വലയുകയാണ്.

ഇതിനാല്‍ അനാവശ്യമായ ചിലവുകള്‍ നിയന്ത്രിക്കുകയാണ് ഉള്ള ഒരേ ഒരു വഴി. ഉത്പന്നങ്ങള്‍ വാങ്ങുവാന്‍ സാധാരണ ജനങ്ങള്‍ എല്ലാവരും തന്നെ ആശ്രയിക്കുന്നത് സൂപ്പര്‍മാര്‍ക്കറ്റുകളെയാണ്. സൂപ്പര്‍മാര്‍ക്കറ്റുകളും ഈയിടെയായി വില വര്‍ദ്ധനയില്‍ ജനങ്ങള്‍ക്ക്‌ ഭീഷണിയായിട്ടുണ്ട്. പണം ലാഭിക്കുന്നതിനായി പലരും ചില ഉത്പന്നങ്ങളെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങാതിരിക്കുകയാണ് ചെയ്യുന്നത്.

പാസ്ത സോസ്

സമയം ലാഭിക്കുന്നതിനാണ് പലപ്പോഴും ഈ സോസ് ഉപയോഗിക്കാറ്. പാസ്ത സോസിന്റെ ഒരു ജാറിനു 3.50 പൌണ്ട് വിലയുണ്ട്. എന്നാല്‍ ഇതില്‍ ഉള്‍പ്പെടുന്നത് വെറും അടിസ്ഥാനപരമായ സാധനങ്ങളാണ്. തക്കാളി,സബോള പിന്നെ കുറച്ചു സസ്യങ്ങളും. ഇവ ഉണ്ടെങ്കില്‍ നമ്മള്‍ക്ക് തന്നെ ഉണ്ടാക്കാനാകും ഈ സോസ് എന്നിരിക്കെ പണം അനാവശ്യമായി എന്തിനു നാം ചിലവാക്കണം.

കുപ്പി വെള്ളം

ടാപ്പ്‌ വെള്ളം ബ്രിട്ടനില്‍ അത്രയും സുരക്ഷിതമാണ് എന്നിരിക്കെ എന്തിനാണ് വിലകൂടിയ കുപ്പി വെള്ളം. കുപ്പി വെള്ളം ബ്രിട്ടനില്‍ ആഡംബരമാണ്. ഒഴിവാക്കുന്നതാണ് നല്ലത്.

ഇലക്ട്രിക്കല്‍ സാധനങ്ങള്‍

സൂപ്പര്‍മാര്‍ക്കറ്റില്‍ ഇവയുടെ വില കൂടുതലാണ്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെ ഇതിലും വിലക്കുറവില്‍ നമ്മള്‍ക്ക് ഇതേ സാധനങ്ങള്‍ വാങ്ങുന്നതിന് സാധിക്കും.

മസാലകള്‍

ഇതും നമ്മള്‍ സമയം ലാഭിക്കുന്നതിനായിട്ടു ഉപയോഗിക്കുന്നു. നമ്മള്‍ കൊടുക്കുന്ന പണത്തിന്റെ മൂല്യം മിക്കവാറും നമ്മള്‍ക്ക് ലഭിക്കാറില്ല. മായം ചേര്‍ത്ത മസാലപ്പോടികലാണ് വിപണിയില്‍ സുലഭം. നമ്മള്‍ക്ക് സ്വന്തമായി ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍ അതായിരിക്കും കീഷക്കും വയറിനും നന്നാവുക.

തണുത്ത പച്ചക്കറികള്‍
സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പച്ചക്കറികള്‍ തണുപ്പിച്ചാണ് സൂക്ഷിക്കുക. ഇത് സ്വാദ്‌ കുറയ്ക്കും എന്ന് മാത്രമല്ല ഗുണങ്ങള്‍ കുറവായിരിക്കും. ഇതിലും നല്ലത് ഫ്രഷ്‌ പച്ചക്കറികള്‍ തന്നെയാണ്. വിലയിലും വലിയ മാറ്റം ഉണ്ടാകില്ല.

പരിധി
നമ്മുടെ ജീവിതചിലവുകളുടെ പരിധി നമുക്ക് നന്നായി അറിയാമല്ലോ. അതിനാല്‍ സാധനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക. ഉയര്‍ന്ന വിലയുടെ സാധനങ്ങള്‍ അവയുടെ ഗുണത്തില്‍ വലിയ മാറ്റം കാണിക്കുന്നില്ല എന്നാ കാര്യം മനസിലാക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.