1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2012

ജോബി ആന്റണി

വിയന്ന: ബോള്‍റൂം ഡാന്‍സിന്റെ ഈറ്റില്ലമായ ഓസ്ട്രിയയില്‍ ഇത് ആദ്യമായി മലയാളികള്‍ എക്സോട്ടിക് ബോള്‍ സംഘടിപ്പിക്കുന്നു. പ്രോസി എക്സോട്ടിക് സൂപ്പര്‍മാര്‍ക്കറ്റിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രോസി ഗ്ലോബല്‍ ചാരിറ്റി ഫൌണ്ടേഷനാണ് വ്യത്യസ്ത സംസ്കാരങ്ങളില്‍ നിന്ന് വരുന്നവരെ ഉള്‍പ്പെടുത്തി വൈവിധ്യമാര്‍ന്ന ഈ ബോള്‍ നടത്തുന്നത്. വിവധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ബോളില്‍ പങ്കെടുക്കും.

എയിഡ്സ് രോഗികളുടെ പുനരുദ്ദാരണത്തിനുവേണ്ടി വിയന്നയില്‍ സംഘടിപ്പിക്കുന്ന യുറോപ്പിലെ ഏറ്റവും വലിയ ബോളായ ലൈഫ്ബോള്‍ , ഒപേണ്‍ ബോള്‍ , യുണിഡോ ബോള്‍ , ഫ്ലൂഹ്തിലിംഗ് ബോള്‍ , സുക്കര്‍ ബെക്കര്‍ ബോള്‍ , ആഫ്രിക്ക ബോള്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള ബോള്‍ റൂം നൃത്തങ്ങള്‍ അരങ്ങേറുന്ന വിയന്നയില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ സമൂഹം എക്സോട്ടിക് ബോള്‍ സംഘടിപ്പിക്കുന്നത്. പ്രോസി ഗ്ലോബല്‍ ചാരിറ്റി രാജ്യാന്തരമായി എല്ലാവര്‍ഷവും നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉര്‍ജ്ജിതമാക്കുന്നത്തിന്റെ ഭാഗമാണ് എ ജേര്‍ണി എറൗണ്ട് ദ വേള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ബോള്‍ അണിയറയില്‍ ഒരുങ്ങുന്നത്. ബോളിലൂടെ സമാഹരിക്കുന്ന തുക തെക്കേ അമേരിക്കയിലെ പെറു എന്ന രാജ്യത്തെ തിരഞ്ഞെടുക്കപ്പെടുന്ന ഭവനരഹിത കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച്‌ നല്‍കാന്‍ ഉപയോഗപ്പെടുത്തും.

പ്രോസി ഗ്ലോബല്‍ ചാരിറ്റി രാജ്യാന്തര ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഭാരതത്തിലെ ഇന്‍ഡോറില്‍ ഒരു ആദിവാസി ഗ്രാമത്തില്‍ അഞ്ച്‌ വീടുകള്‍ നിര്‍മ്മിച്ച്‌ നല്‍കികൊണ്ടാണ്. 2012-ല്‍ ആഫ്രിക്കയില്‍ അഞ്ച്‌ വീടുകള്‍ നിര്‍മ്മിച്ച്‌ നല്‍കിയിരുന്നു. അടുത്ത വര്‍ഷം പെറുവിലാണ് സൗജന്യ ഭാവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയിട്ടിരിക്കുന്നത്. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അതതു രാജ്യങ്ങളില്‍ പ്രോസി നേരിട്ട് സന്നിഹിതരായി നടത്തുന്നുവന്നത് ശ്രദ്ധേയമാണ്.

നവംബര്‍ 10 -ന് വാഗ്രാമാര്‍ സ്ട്രാസെയിലുള്ള എന്‍ എച് ഹോട്ടല്‍ ദാന്യൂബ് സിറ്റിയിലാണ് ബോള്‍ നടക്കുന്നത്. ബോളില്‍ പങ്കെടുക്കന്ന പ്രസ്തരുടെ പേരുകളും പരിപാടികളുടെ വിവരങ്ങളും ഉടന്‍ അറിയിക്കുമെന്ന് പ്രോസിയുടെ എം ഡി പ്രിന്‍സ് പള്ളിക്കുന്നേല്‍ അറിയിച്ചു. ടിക്കറ്റ്‌ ബാങ്ക് ഓസ്ട്രിയയുടെ എല്ലാ ശാഖകളില്‍ നിന്നോ പ്രോസി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നോ ലഭ്യമാണ്.


എക്സോട്ടിക് ബോളിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.