1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2021

സ്വന്തം ലേഖകൻ: ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള ഖ​ത്ത​റി​ലെ എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും മി​നി​മം വേ​ത​നം ഉ​റ​പ്പാ​ക്കു​ന്ന നി​യ​മം മാ​ർ​ച്ച്​ 20 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്നു. 2020ലെ 17ാം ​ന​മ്പ​ർ നി​യ​മ​മാ​ണി​ത്. മി​ഡി​ലീ​സ്​​റ്റി​ൽ ത​ന്നെ ഇൗ ​നി​യ​മം ന​ട​പ്പാ​ക്കു​ന്ന ആ​ദ്യ രാ​ജ്യ​മാ​ണ്​ ഖ​ത്ത​ർ. പു​തി​യ നി​യ​മ​പ്ര​കാ​രം എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും 1000 റി​യാ​ൽ (ഏ​ക​ദേ​ശം 19,500 ഇ​ന്ത്യ​ൻ രൂ​പ) മി​നി​മം വേ​ത​നം ന​ൽ​ക​ണം.

ന്യാ​യ​മാ​യ താ​മ​സ​സൗ​ക​ര്യ​വും ഭ​ക്ഷ​ണ​വും ന​ൽ​കു​ന്നി​ല്ലെ​ങ്കി​ൽ തൊ​ഴി​ലാ​ളി​യു​ടെ താ​മ​സ ചെ​ല​വി​നാ​യി 500 റി​യാ​ലും (9,750 രൂ​പ) ഭ​ക്ഷ​ണ അ​ല​വ​ൻ​സി​നാ​യി 300 റി​യാ​ലും (5850 രൂ​പ) പു​റ​മെ ന​ൽ​കാ​നും നി​യ​മം അ​നു​ശാ​സി​ക്കു​ന്നു. നി​യ​മ​ത്തി​ന്​ നേ​ര​ത്തേ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച് ആ​റു​മാ​സം ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ്​ ഞാ​യ​റാ​ഴ്​​ച മു​ത​ൽ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തെ​ന്ന്​ തൊ​ഴി​ൽ സാ​മൂ​ഹി​ക ഭ​ര​ണ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതും തൊഴിലാളികള്‍ക്ക് ഏറ്റവും മികച്ചതും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതുമാണ് പുതിയ നിയമമെന്ന് തൊഴില്‍ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞെ സെപ്തംബറില്‍ നിയമം പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പില്‍ വരുത്തുന്നതിന് കമ്പനികള്‍ക്ക് ആറ് മാസത്തെ സമയം അനുവദിച്ചിരുന്നു.

ഈ കാലയളവ് ഇന്നത്തേക്ക് പൂര്‍ത്തിയായതോടെയാണ് നിയമം പ്രാബല്യത്തിലായത്. ഇതോടെ ഈ നിയമമനുസരിച്ചുള്ള വേതനം ഉറപ്പാക്കാത്ത തൊഴിലുടമകള്‍ക്കെതിരെ തൊഴിലാളിക്ക് പരാതി നല്‍കാം. പുതിയ തൊഴില്‍ കരാറുകള്‍ക്ക് മന്ത്രാലയം അനുമതി നല്‍കണമെങ്കില്‍ തൊഴിലുടമ ഈ മിനിമം വേതനം നല്‍കേണ്ടി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.