1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2012

ലണ്ടന്‍: ബ്രട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി കൂടുതല്‍ കൂടികാഴ്ചകള്‍ നടന്നിരുന്നതായി ന്യൂസ് ഇന്റര്‍നാഷണലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് റബേക്ക ബ്രൂക്‌സ് വെളിപ്പെടുത്തി. ഫോണ്‍ ചോര്‍ത്തല്‍ വിവാദം അന്വേഷിക്കുന്ന ലെവിസണ്‍ ഇന്‍ക്വയറിക്കു മുന്നില്‍ തെളിവുകള്‍ നല്‍കാന്‍ എത്തിയതായിരുന്നു റെബേക്ക. കാമറൂണിന്റേയും റബേക്കയുടേയും ബന്ധത്തേക്കുറിച്ച് സംശയം ഉയര്‍ത്തുന്ന തെളിവുകളാണ് റബേക്ക് ലെവിസണ്‍ ഇന്‍ക്വയറിക്ക് മുന്നില്‍ നല്‍കിയതെന്ന് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

2010ലെ പൊതു തെരഞ്ഞെടുപ്പ് സമയത്ത് ആഴ്ചയില്‍ രണ്ട് വീതം ടെക്സ്റ്റ് മെസേജുകള്‍ കാമറൂണ്‍ തനിക്ക് അയച്ചിരുന്നതായി ബ്രൂക്‌സ് ലോര്‍ഡ് ജസ്റ്റിസ് ലെവിസണിന് മുന്നില്‍ മൊഴി നല്‍കി. സന്ദേശങ്ങള്‍ക്ക് അവസാനം അദ്ദേഹം ഡിസി എന്നോ LOL എന്നോ എഴുതാറുണ്ട്. LOL എന്നത് ലാഫ് ഔട്ട് ലൗഡ് എന്നാണന്നും അവര്‍ വിശദീകരിച്ചു. ഒരാഴ്ച 12 സന്ദേശങ്ങള്‍ കൈമാറിയിരുന്നതായുളള ആരോപണം അവര്‍ നിക്ഷേധിച്ചു.

2010 ഡിസംബറില്‍ കാമറൂണിനൊപ്പം ബോക്‌സിംഗ് പാര്‍ട്ടിയില്‍ പങ്കെടുത്തതായും ബ്രൂക്‌സ് സ്ഥിരീകരിച്ചു. ഇതിന് മൂന്നുദിവസം മുന്‍പ് കാമറൂണിന്റെ ഓക്‌സ്‌ഫോര്‍ഡ് ഷെയറിലെ വീട്ടില്‍ പോയിരുന്നതായും അവര്‍ വെളിപ്പെടുത്തി. 2010ല്‍ ഫോണ്‍ചോര്‍ത്തല്‍ വിവാദത്തെ കുറിച്ച് തങ്ങള്‍ ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നതായും കേസിന്റെ വിശദവിവരങ്ങള്‍ അദ്ദേഹത്തിനെ അറിയിച്ചതായും ബ്രൂക്‌സ് മൊഴി നല്‍കി.

എന്നാല്‍ കാമറൂണ്‍ തനിക്ക് ബന്ധമുളള രാഷ്ട്രീയക്കാരില്‍ ഒരാള്‍ മാത്രമാണന്നും ടോണി ബ്ലെയര്‍, ജോര്‍ജ്ജ് ഒസ്‌ബോണ്‍ തുടങ്ങിയവരും തനിക്ക് സന്ദേശങ്ങള്‍ അയക്കാറുണ്ടായിരുന്നുവെന്നും ബ്രൂക്‌സ് വെളിപ്പെടുത്തി. എന്നാല്‍ താന്‍ ന്യൂസ് ഇന്റര്‍നാഷണല്‍ ചീഫ് സ്ഥാനത്തു നിന്ന് രാജി വെച്ച ശേഷം ഒരു സന്ദേശം മാത്രമാണ് കാമറൂണ്‍ അയച്ചതെന്നും എന്നാല്‍ അതില്‍ സന്ദേശം കാണാന്‍ സാധിച്ചില്ല എന്നും ബ്രൂക്‌സ് അറിയിച്ചു. എന്നാല്‍ രാഷ്ട്രീയക്കാരുമായി അവിശുദ്ധ ബന്ധമുണ്ടന്ന ആരോപണം ബ്രൂക്‌സ് നിഷേധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.