ഇന്ത്യാ സന്ദര്‍ശനം നടത്തുന്ന പാക് പ്രസിഡന്‍റ് സര്‍ദാരിയുടെ മന്‍മോഹന്‍ കൂടിക്കാഴ്‍ചയ്ക്കാണ് പ്രാധാന്യമേറെയെങ്കിലും ഇരു രാജ്യങ്ങളിലെയും മാധ്യമങ്ങളും പ്രാധാന്യം നല്‍കുന്ന മറ്റൊരു കൂടിക്കാഴ്‍ച കൂടി ശ്രദ്ധേയമാകുന്നു. സര്‍ദാരിയെ അനുഗമിക്കുന്ന മകന്‍ ബിലാവല്‍ ഭൂട്ടോയും ഇന്ത്യന്‍ യുവ രാഷ്‍ട്രീയ നേതാബ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്‍ചയാണവ. ഇവര്‍ തമ്മില്‍ യാദൃശ്ചികമായാണെങ്കില്‍ പോലും നിരവധി സമാനതകള്‍ ഉള്ളതായി മാധ്യമങ്ങള്‍ കണ്ടെത്തുന്നു.
രണ്ട് പേരും രാജ്യത്തിന്‍റെ പരമോന്നത സ്ഥാനത്തേക്ക് എത്തിച്ചേരാന്‍ തയ്യാറായി നില്‍ക്കുന്ന യുവ നേതാക്കള്‍. രാജ്യത്തിന്‍റെ വലിയ പാര്‍ട്ടി കുടുംബത്തില്‍ നിന്നുമാണ് ഇരുവരും സജീവ രാഷ്‍ട്രീയത്തിലേക്കെത്തിയത്. രണ്ട് പേരും പഠിച്ചത് ബ്രിട്ടനിലാണ്. രാഹുല്‍ ഗാന്ധി കേംബ്രിഡ്‍ജിലും ബിലാവല്‍ ഓക്‍സ്‍ഫോര്‍ഡിലുമാണ് പഠിച്ചത്. ഇരുവരും രാഷ്‍ട്രീയ കൊലപാതകത്തിന്‍റെ ഇരകളായ രണ്ട് മുന്‍ പ്രധാനമന്ത്രിമാരുടെ മക്കളാണെന്ന സവിശേഷതയുമുണ്ട്.
രാഷ്‍ട്രീയ അന്തര്‍ ദേശീയ ബന്ധങ്ങള്‍ സ്ഥാപിക്കാനും കൂടുതല്‍ പരിചയങ്ങള്‍ ഉണ്ടാക്കാനുമാണ് ബിലാവല്‍ സര്‍ദാരിയെ മിക്കപ്പോഴും അനുഗമിക്കുന്നതെങ്കിലും വിവാദങ്ങള്‍ കൊണ്ട് രാഷ്‍ട്രീയ കളരിയ്ക്ക് പുറത്താകാന്‍ കാത്തിരിക്കുന്ന സര്‍ദാരിയുടെ ചുമതലകള്‍ ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ബിലാവലെന്നും സൂചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല