1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2012

അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകളിലെ ഫലം കോണ്‍ഗ്രസിനും അവരുടെ യുവരാജാവ് രാഹുല്‍ ഗാന്ധിയ്ക്കും കനത്ത തിരിച്ചടിയാവുന്നു. കോണ്‍ഗ്രസ് കാഴ്ചവച്ച ദയനീയ പ്രകടനം രാഹുലിന്റെ രാഷ്ട്രീയഭാവിയ്ക്ക് വന്‍ വെല്ലുവിളിയാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

രാഹുലിനെ പ്രധാനമന്ത്രിയാക്കി ഉയര്‍ത്തിക്കാട്ടി 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങിയ കോണ്‍ഗ്രസിന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്‍ ആഘാതമായിരിക്കുകയാണ്. സെമി ഫൈനലായി വിശേഷിപ്പിയ്ക്കപ്പെട്ട നിയമസഭ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് പാര്‍ട്ടിയ്ക്ക ശുഭ സൂചനകളല്ല നല്‍കുന്നത്. രാഹുല്‍ ഏറ്റവുമധികം വിയര്‍പ്പൊഴുക്കിയ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി നില മെച്ചപ്പെടുത്തിയെങ്കിലും ഉദ്ദേശിച്ച ലക്ഷ്യത്തിനടത്തൊന്നും എത്താന്‍ അവര്‍ക്കായില്ല.

ഏറെ കൊട്ടിഘോഷിയ്ക്കപ്പെട്ട രാഹുല്‍ മാജിക്കിനോട് പഞ്ചാബും ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡുമൊക്കെ പുറംതിരഞ്ഞുനിന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് പുതിയ രാഷ്ട്രീയ പാഠങ്ങളാവുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

അനാരോഗ്യം കാരണം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് സോണിയ ഗാന്ധി വിട്ടുനിന്നപ്പോള്‍ കോണ്‍ഗ്രസിന്റെ കുന്തമുനയായത് രാഹുലായിരുന്നു. രാജീവ്-ഇന്ദിരാഗാന്ധി കാലഘട്ടത്തിന്റെ ഓര്‍മകളുയര്‍ത്തിക്കൊണ്ടായിരുന്നു രാഹുലിന്റെ പ്രചാരണം. രാഹുല്‍ മാജിക്കിന്റെ സഹായത്തോടെ യുപി പിടിച്ചെടുത്ത് ഇന്ത്യ ഒറ്റയ്ക്ക് ഭരിയ്ക്കാമെന്ന് പോലും കോണ്‍ഗ്രസുകാര്‍ സ്വപ്‌നം കണട്ത് അങ്ങനെയാണ്.

കോണ്‍ഗ്രസിന്റെ നയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും ായാവതിയെയും മുലയാത്തെയും കടന്നാക്രമിച്ചുമുള്ള രാഹുലിന്റെ റോഡ് ഷോ മാധ്യമങ്ങളില്‍ വന്‍വാര്‍ത്തയായി. എന്നാല്‍ രാഹുല്‍ ഷോ കാണാനെത്തിയ ജനക്കൂട്ടം വോട്ടായില്ലെന്നാണ് തിരഞ്ഞെടുപ്പ ഫലം പുറത്തുവരുമ്പോള്‍ വ്യക്തമാവുന്നത്.

വെറും റോഡ് ഷോകള്‍ മാത്രമല്ല പ്രായോഗിക രാഷ്ട്രീയമെന്ന്് തോല്‍വിയിലൂടെ രാഹുലും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തിരിച്ചറിയുന്നുണ്ടാവും. ഇതിനെല്ലാം പുറമെ അടുത്തനാളുകളില്‍ ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയായ പല വിഷയങ്ങളിലും രാഹുലും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സ്വീകരിച്ച തീരുമാനങ്ങളും വിചാരണ ചെയ്യപ്പെടുമെന്ന് ഉറപ്പാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.