റെയില്‍ യൂണിയനുകള്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ഇന്ന് നടന്ന ചര്‍ച്ചയില്‍ യൂണിയനുകള്‍ക്ക് മുന്നില്‍ പുതിയ ശമ്പള ഓഫര്‍ വെച്ചതാണ് തൊഴിലാളികള്‍ സമരം പിന്‍വലിക്കാന്‍ കാരണം.
വ്യാഴാഴ്ച്ച 24 മണിക്കൂറും ആടുത്ത ആഴ്ച്ച 48 മണിക്കൂറും പണിമുടക്ക് നടത്തുമെന്നായിരുന്നു റെയില്‍, മാരിടൈം ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് യൂണിയന്‍ പ്രഖ്യാപിച്ചിരുന്നത്. നെറ്റുവര്‍ക്ക് റെയില്‍ മുന്നോട്ടു വെച്ച രണ്ട് ഓഫറുകളും തൊഴിലാളികള്‍ നേരത്തെ തള്ളിക്കളഞ്ഞത്. നാല് ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ശമ്പള ഓഫറിന്റെ കാര്യത്തില്‍ തീരുമാനമായത്.
റെയില്‍ നെറ്റുവര്‍ക്കിലെ 32,000 ത്തോളം തൊഴിലാളികള്‍ 16,000 ത്തോളം ആളുകളാണ് ഈ യൂണിയനില്‍ അംഗമായിട്ടുള്ളത്. അതുകൊണ്ട് തന്നെ സമരം നടന്നിരുന്നെങ്കില്‍ ബ്രിട്ടന്റെ റെയില്‍ നെറ്റുവര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ ആകെ താറുമാറാകും എന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു. സമരം നടന്നിരുന്നെങ്കില്‍ 15 ശതമാനം സര്‍വീസ് പോലും നടത്താന്‍ കഴിയില്ലെന്ന് നെറ്റുവര്‍ക്ക് റെയില്‍വെ തന്നെ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല