അടുത്ത മാസം മുതല്‍ മോര്‍ട്ട് ഗേജ് പലിശ നിരക്കുകള്‍ ചില ബാങ്കുകള്‍ ഉയര്‍ത്തുന്നതിനാല്‍ കുറഞ്ഞ പലിശനിരക്കിന്റെ ഗുണമെടുക്കാനുളള തന്ത്രങ്ങളാണ് വിപണിയില്‍ ഉയര്‍ന്നു വരുന്നത്. സമീപ കാലങ്ങളില്‍ റീമോര്‍ട്ട്ഗേജിനോടു ബ്രിട്ടീഷുകാര്‍ക്ക് താല്‍പ്പര്യം കുറഞ്ഞിരുന്നു.കാരണം മിക്ക ബാങ്കുകളുടെയും സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ റേറ്റ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ആയിരുന്നു. എന്നാല്‍ SVR -ല്‍ വര്‍ധന വരുത്താന്‍ ചില ബാങ്കുകള്‍ തീരുമാനിച്ചതോടെ ഇപ്പോള്‍ റീമോര്‍ട്ട് ഗേജിന് ഡിമാന്‍ഡ് കൂടുകയാണ്. നിലവിലുള്ള വീടുകള്‍ക്ക് ഉയര്‍ന്ന പലിശനിരക്കിലാണ് മോര്‍ട്ട്‌ഗേജ് എടുത്തതെങ്കില്‍ അത് ഒഴിവാക്കി ദീര്‍ഘകാലത്തേയ്‌ക്ക് കുറഞ്ഞ പലിശനിരക്കില്‍ വീണ്ടും മോര്‍ട്ട്‌ഗേജ് ചെയ്യുന്ന രീതിയാണിത്. ഇതിനായി ബാങ്കുകള്‍ വളരെ ഉദാരമായ സമീപനമാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.
പലിശ നിരക്ക് കുറവായിരുന്ന സമയത്ത് മോര്‍ട്ട്ഗേജ് ഉള്ളത് കുഴപ്പമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ല. കടം കൊടുക്കുന്നവര്‍ എസ്.വി.ആര്‍ നിരക്ക് കുത്തനെ കൂട്ടി. ഹാലിഫാക്സ്, റോയല്‍ ബാങ്ക് ഓഫ് സ്ക്കൊട്ട്ലാന്‍ഡ്,ബാങ്ക് ഓഫ് അയര്‍ലണ്ട്, തുടങ്ങിയവര്‍ എല്ലാം പലിശ നിരക്ക് കൂട്ടി. ഇതൊക്കെ കൊണ്ട് തന്നെ നിങ്ങളുടെ ഇക്യുറ്റി കൂടുതല്‍ ആണെങ്കില്‍ നിങ്ങളുടെ ഡീല്‍ അവസാനിപ്പിക്കുന്നതാണ് നിലവിലെ സാഹചര്യത്തില്‍ ലാഭകരം.
അതേസമയം നിങ്ങളുടെ ഇക്യുറ്റി കൂടുതല്‍ ഉണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതും നല്ല പ്രവണതയാണ്. അതായത് നിങ്ങളുടെ വീടിന്റെ പണയത്തിന്മേല്‍ കൂടുതല്‍ തുക എടുത്ത് ആ തുക കൊണ്ട് പലിശ കൂടിയ ലോണുകളും ക്രെഡിറ്റ് കാര്‍ഡുകളും മറ്റും അടക്കുക. ഇത് നിങ്ങളുടെ തിരിച്ചടവ് തുക കൂട്ടുന്നത് കൊണ്ട് സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതാണ്. കൂടുതല്‍ ഇക്യുറ്റി ഉള്ളപ്പോള്‍ നിരക്കുകള്‍ കുറവായിരിക്കും. 20 ശതമാനമോ അതില്‍ കൂടുതലോ ഇക്യുറ്റി ഉള്ളവര്‍ക്കു നല്ല പലിശ നിരക്ക് ലഭിക്കുമെന്നതിനാല്‍ എത്രയും പെട്ടെന്ന് റീ മോര്‍ട്ട് ഗേജ് ചെയ്യുന്നതായിരിക്കും ബുദ്ധി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല