1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2011

സ്റ്റെപ്പിംഗ്ഹില്‍ ഹോസ്പിറ്റലില്‍ പ്രായമേറിയ രോഗികളുടെ മരണത്തിനു കാരണക്കാരിയെന്നു മുദ്രകുത്തി പോലീസ് അറസ്റ്റു ചെയ്യുകളും പിന്നീട് തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിടുകയും ചെയ്ത നേഴ്സ് റെബേക്ക ലെഹ്ട്ടന്‍ തന്നെ കുരുക്കിയ ഓരോ കുരുക്കുകളില്‍ നിന്നും രക്ഷപ്പെടുന്നു. സലൈന്‍ ട്രിപ്പില്‍ ഇന്‍സുലിന്‍ കലര്‍ത്തി രോഗികളെ അപായപ്പെടുത്തി എന്നതിന് പുറമെ ആശുപത്രിയില്‍ നിന്നും മരുന്നുകള്‍ മോഷ്ടിച്ചുവെന്നുമാണ് രേബെക്കയ്ക്കെതിരെ കോടതിയിലെത്തിയ കേസ്, ഇതില്‍ മരുന്നുകള്‍ മോഷ്ടിചിട്ടുണ്ടെന്നു ഇവര്‍ ഏറ്റുപറഞ്ഞിട്ടും ജോലിയില്‍ തുടരാനുള്ള അനുമതി നേഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൌണ്‍സില്‍ നല്‍കിയിരിക്കുകയാണ്.

ഉറക്ക ഗുളികള്‍ക്ക് അടിമയാണെന്നും സീരിയല്‍ കില്ലര്‍ ജി.പി ഹൊറാള്‍ഡ് ഷിപ്പ്മാനെ ഇഷ്ടപ്പെടുന്നുവെന്ന് പരസ്യമായി പ്രഖ്യപിക്കുകയും ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് റെബേക്ക ലെയ്റ്റണ്‍ എന്ന നഴ്‌സിനെ വെറുതെ വിട്ടത്. ആറ് ആഴ്ച പൊലീസ് കസ്റ്റഡിയിലായിരുന്ന ഇവരെ ഈ മാസം ആദ്യം ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു. മുന്‍പ് സ്റ്റോക്‌പോര്‍ട്ടിലെ സ്റ്റെപ്പിംഗ് ഹില്‍ ആശുപത്രിയില്‍ പ്രായമായ ചില രോഗികളുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. എന്നാല്‍ തെളിവില്ലാത്തതിനാല്‍ ഇവരെ ജയില്‍ മോചിതയാക്കാനും എന്നാല്‍ ഇവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുമായിരുന്നു കോടതി നിര്‍ദേശിച്ചത് എന്നതിനാല്‍ രേബെക്കയ്ക്കെതിരെ വ്യക്തമായ തെളിവുകള്‍ കിട്ടിയാല്‍ രേബെക്കയ്ക്ക് അഴിയെണേണേണ്ടി വരുമെന്ന് ഉറപ്പാണ്.

അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ മരുന്നു സ്റ്റോര്‍ റൂമില്‍ നിന്ന് ലഭിച്ച വിഷാംശം പുരണ്ട സിറിഞ്ചില്‍ നിന്ന് ഇവരുടെ ഫിംഗര്‍ പ്രിന്റ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ നിന്ന് പുറത്താക്കിയെങ്കിലും ഇന്നലെ ലണ്ടനിലെ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സിലിന് മുമ്പാകെ ഹാജരായ ഇവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനമായി. എന്നാല്‍ ജോലിയില്‍ ഇവര്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മരുന്നുമായി ബന്ധപ്പെട്ട എല്ലാ ജോലികളില്‍ നിന്നും ഇവരെ വിലക്കിയിട്ടുണ്ട്. കൂടാതെ സ്റ്റെപ്പിംഗ് ഹില്‍ ആശുപത്രിയില്‍ മാത്രം ജോലി ചെയ്യാനാണ് ഇനി ഇവര്‍ക്ക് സാധിക്കൂ.

എന്നാല്‍ സ്റ്റെപ്പിംഗ് ഹില്‍ ആശുപത്രിയുടെ ഉടമസ്ഥരായ സ്റ്റോക്‌പോര്‍ട്ട് എന്‍.എച്ച്.എസ് ട്രസ്റ്റ് ഇവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ല. 27കാരിയായ ലെയ്റ്റണിനൊപ്പം പ്രതിശ്രുത വരന്‍ ടിം പാപ്പ്‌വര്‍ത്ത്(28), മാതാപിതാക്കളായ ഡേവിഡ്, ലിന്‍ഡ എന്നിവരും കോടതിയിലെത്തിയിരുന്നു. അതേസമയം സ്റ്റെപ്പിംഗ് ഹില്‍ ആശുപത്രിയിലെ മൂന്ന് മരണങ്ങളെക്കുറിച്ചുമുള്ള പൊലീസ് അന്വേഷണം തുടരും. ട്രേസി ആര്‍ഡന്‍(44), അര്‍ണോള്‍ഡ് ലാന്‍കേസ്റ്റര്‍(71), ഡെറക് വീവര്‍(83) എന്നിവരാണ് മരിച്ചത്. ഇവരെ കൂടാതെ മുപ്പതോളം രോഗികളുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.